Image

യു.ഡി.എഫിന് പതിനഞ്ച് സീറ്റ് : പത്മജാ വേണുഗോപാല്‍ തയാറാക്കിയത് (അഭിമുഖം -വിജയ് സി.എച്ച്)

Published on 17 May, 2019
യു.ഡി.എഫിന് പതിനഞ്ച് സീറ്റ് : പത്മജാ വേണുഗോപാല്‍ തയാറാക്കിയത് (അഭിമുഖം -വിജയ് സി.എച്ച്)
അരക്കിട്ടു പൂട്ടിയ വോട്ടിങ് മെഷീന്‍ പെട്ടികളില്‍, ലോക സഭാ സ്ഥാനാര്‍ത്ഥികളുടെ രാഷ്ട്രീയ ഭാവി അജ്ഞാതമായി നിലകൊള്ളുമ്പോള്‍, അനുകൂലമായി കണക്കുകള്‍ കൂട്ടി താന്താങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് വിജയമുറപ്പിക്കുന്ന തിരക്കിലാണെല്ലാവരും.

മെയ് 23-ന് വോട്ടെണ്ണുന്നതുവരെ ഇതു തുടരും! Fantasy പുരണ്ട guesswork-നും, sample അനുമാനങ്ങള്‍ക്കും വോട്ടെണ്ണുന്നതുവരെ വിപണിയില്‍ ആവശ്യക്കാരേറെ.

അഭിപ്രായ സര്‍വെകള്‍ അനുകൂലമാണെങ്കില്‍ കൊള്ളുകയും, പ്രതികൂലമാണെങ്കില്‍ തള്ളുകയും ചെയ്യുന്നത് മനുഷ്യസഹജം. വ്യക്തിഗതമായ ഇഷ്ടമനുസരിച്ചാണ് സര്‍വെകള്‍ക്ക് അര്‍ത്ഥം ലഭിക്കുന്നത്! സ്‌നേഹത്തോടെ സ്വീകരിച്ചാലും, പുച്ചത്തോടെ നിരാകരിച്ചാലും, ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഇപ്പോഴും ഈ സര്‍വെകള്‍തന്നെയാണ്!

മുന്‍ കാലങ്ങളില്‍ മാധ്യമങ്ങള്‍ നടത്തിയ പ്രവചനങ്ങള്‍ തെറ്റായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴുള്ളത് ശരിയല്ലെന്നു പറയുന്നത്. ഇവിടേയും മുന്‍ കാലങ്ങളില്‍ ശരിയായ പ്രവചനങ്ങളുമുണ്ടായിരുന്നെന്ന കാര്യം ആവശ്യപൂര്‍വ്വം അവഗണിക്കുന്നു.

2018, നവംബറിലാണ് രാജ്യം തൊട്ടുമുന്നെ കണ്ട തിരഞ്ഞെടുപ്പുകള്‍ നടന്നത്. സര്‍വെ പ്രവചനങ്ങള്‍ ശരിയായിരുന്നെന്ന് തെളിയിച്ചുകൊണ്ട്, രാജസ്ഥാനിലും MP-യിലും കോണ്‍ഗ്രസ്സ് ഭരണത്തിലെത്തി. ഛത്തിസ്ഗഢില്‍ BJP കഷ്ടിച്ച് ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചിച്ചതെങ്കിലും, അവിടേയും കോണ്‍ഗ്രസ്സ് ശക്തി തെളിയിച്ചു. തെലങ്കാനയില്‍ TRS-കോണ്‍ഗ്രസ്സ് സഖ്യവും, മിസോറാമില്‍ MNF-ഉം സര്‍വെകള്‍ ശരിവച്ചു.

മൊത്തം 83 അംഗങ്ങളെ പാര്‍ലിമെന്റിലേക്ക് അയക്കുന്നതാണ് ഈ അഞ്ചു സംസ്ഥാനങ്ങള്‍. ഇവിടുത്തെ നിയമസഭാ മത്സരഫലങ്ങള്‍, രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകസഭാ ജനവിധിയുടെ മുന്നോടിയാണെന്നുപോലും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു!

പിന്നെ, എന്തുകൊണ്ടാണ് കേരളത്തിലെ 20 സീറ്റുകളെക്കുറിച്ചുള്ള പുതിയ സര്‍വെകള്‍ തെറ്റാണെന്നു തെളിയിക്കാന്‍ ചില മാധ്യമങ്ങള്‍ക്ക് ഇത്ര അത്യുല്‍സാഹം, KPCC General Secretary-യും കോണ്‍ഗ്രസ്സിന്റെ വനിതാ വിഭാഗം നായികയുമായ പത്മജാ വേണുഗോപാലിനോട് ഞാന്‍ ചോദിച്ചു.

'അവര്‍ ചിന്തിക്കുന്നത് ആവശ്യപൂര്‍വ്വമാണ്. പണ്ടു നടന്ന ചില പ്രവചനങ്ങള്‍ തെറ്റായിരുന്നെന്നു ചൂണ്ടിക്കാണിച്ചു, പുതിയതും തള്ളിക്കളായാനുള്ള ന്യായീകരണം തേടുകയാണവര്‍.'

'തൊട്ടുമുന്നെ നടന്ന തിരഞ്ഞെടപ്പു ഫലങ്ങള്‍, ഏകദേശം പ്രവചനങ്ങള്‍ അനുസരിച്ചായിരുന്നെന്നു സമ്മതിച്ചാല്‍, അവര്‍ക്ക് പുതിയ സര്‍വെകളും ശരിവെക്കേണ്ടി വരില്ലേ?'

'സര്‍വെകള്‍ accurate ആവണമെന്നില്ല. പക്ഷെ, സര്‍വെ ഫലങ്ങള്‍ അനുകൂലമല്ലാത്തതിനാലാണ്, സ്വീകരിക്കാന്‍ തയ്യാറല്ലാത്തത്.'

എന്നാല്‍, കേരളത്തില്‍ 2016-ല്‍ നടന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടുനില project ചെയ്യുകയാണെങ്കില്‍, LDF-ന് 14 മുതല്‍ 17 വരെ ലോക സഭാ സീറ്റുകള്‍ ലഭിക്കേണ്ടതല്ലേ, മേഡം?

'പക്ഷെ, നാടിന്റെ അവസ്ഥ ആകെ മാറിയില്ലേ അതിനു ശേഷം!'

UDF-ന്റെ തിരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ മേഡം ഏറെ സജീവമായിരുന്നു. മുന്നണിക്ക് എത്ര സീറ്റു കിട്ടുമെന്നാണ് മേഡം കരുതുന്നത്? സര്‍വെ നടത്തുന്നവരേക്കാള്‍ realistic ആയ വിവരം ഫീല്‍ഡില്‍ നിന്ന് മേഡത്തിന് നേരിട്ടറിയാമല്ലൊ!
'എക്യ ജനാധിപത്യ മുന്നണി 15+ സീറ്റുകള്‍ നേടും.'
സര്‍വെകളും ഇങ്ങിനെയാണല്ലൊ പറയുന്നത്...
1?? മാതൃഭൂമി News - AC Nielsen പ്രവചനം, UDF: 14, LDF: 5, NDA: 1
2?? മനോരമ News-Karvy യുടെ കണക്കനുസരിച്ച്, UDF: 15, LDF: 4, NDA: 1
3?? Times Now-VMR പറയുന്നത്, UDF: 17, LDF: 2, NDA: 1
4?? Asianet News-AZ Research Partners-ന്റെ നിഗമനം, UDF: 13-14, LDF: 5-6, NDA: 1-3 എന്നിങ്ങനെയാണ്.

'അതെ...'

പക്ഷെ, ഇതൊക്കെ കുറെ മുന്നത്തെ കണക്കുകളാണ്. എപ്രില്‍ ആദ്യവാരത്തിലാണ് ആദ്യത്തെ മൂന്നു സര്‍വെകളുടെ ഫലങ്ങള്‍ വന്നത്. നാലാമത്തേത്, ഏപ്രില്‍ 15-നും. സര്‍വെകള്‍ നടത്തിയത് അതിലും മുന്നെ ആയിരിക്കണമല്ലൊ. തിരഞ്ഞെടുപ്പ് അടുക്കുന്തോറും ground realities-ല്‍ വ്യത്യാസങ്ങള്‍ വന്നിട്ടില്ലേ?

'ഉണ്ട്, polling അടുത്തപ്പോള്‍, ട്രെന്‍ഡ് UDF-ന് കൂടുതല്‍ അനുകൂലമാവുകയാണുണ്ടായത്! അതുകൊണ്ടാണ്, വളരെ comfortable ആയി ഞങ്ങള്‍ പതിനഞ്ചിനുമേല്‍ സീറ്റുകള്‍ നേടുമെന്നു ഞാന്‍ പറഞ്ഞത്.'

സഹോദരന്‍ K. മുരളീധരനു വേണ്ടി മേഡം വടകരയില്‍ പോയി പ്രവര്‍ത്തിച്ചതായി പത്രവാര്‍ത്തയുണ്ടായിരുന്നു. എന്താണ് അവിടുത്തെ സ്ഥിതി?
'ഏട്ടന്‍ അവിടെ വന്‍ ഭൂരിപക്ഷത്തിനു ജയിക്കും!'
തൃശ്ശൂരിലെങ്ങിനെ?
'ഇവിടെ പ്രതാപന്‍ ജയിക്കും.'
സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം ഇവിടുത്തെ സമവാക്യങ്ങള്‍ മാറ്റിയിട്ടുണ്ടെന്നറിയുന്നു...
'തൃശ്ശൂര്‍ കോണ്‍ഗ്രസ്സിന്റെ കോട്ടയാണ്...'
മേഡം ക്ഷമിക്കുമെങ്കില്‍, ഞാന്‍ ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ -- ഇവിടെ അച്ഛനും (K. കരുണാകരന്‍), ഏട്ടനും (K. മുരളീധരന്‍), മേഡവും അടക്കമുള്ള പല സീനിയര്‍ കോണ്‍ഗ്രസ്സുകാരും പരാജയപ്പെട്ടിട്ടുമില്ലേ?

'ഉണ്ട്, പക്ഷെ, ആ പരാജയങ്ങള്‍ക്കുള്ള കാരണങ്ങള്‍ ഞാന്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല.'
ശരി, മേഡം...
'മാറിനില്‍ക്കങ്ങോട്ട്', 'കടക്കൂ പുറത്ത്' എന്നൊന്നും മേഡം എന്നോട്, നമ്മുടെ മുഖ്യന്‍ സ്‌റ്റൈലില്‍ പറയില്ലെങ്കില്‍, തൃശ്ശൂരിനെക്കുറിച്ച് ഒരു കാര്യംകൂടി ചോദിച്ചോട്ടെ...
'അങ്ങിനെയൊന്നും ഞാന്‍ പറയില്ല, ചോദിക്കൂ,' ഒരു നീണ്ട ചിരിക്കു ശേഷം അവര്‍ മറുപടി പറഞ്ഞു.
ഇവിടെ പ്രതാപനാണ് ജയിക്കുന്നതെങ്കില്‍, ആരാണ് രണ്ടാമന്‍?
'അറിയില്ല...'

പ്രതാപനും സുരേഷ് ഗോപിയും തമ്മില്‍ ഇവിടെ ഒരു photo-finish മത്സരമാണെന്നാണ് ഫീല്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍! സുരേഷ് ഗോപി ജയിച്ചില്ലെങ്കില്‍, 'close second' എങ്കിലും ആകുമെന്ന് പൊതുവെ ശ്രുതിയുമുണ്ട്, മേഡം...

'എനിക്കറിയില്ല, അറിയാത്തതു പറയാന്‍ നിര്‍ബ്ബന്ധിക്കരുത്, please...'
ഇല്ല, മേഡം. അടുത്തത്...
രാഹുല്‍ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവ്, കോണ്‍ഗ്രസ്സിന് അനുകൂലമായ ഒരു തരംഗം ഇവിടെ സൃഷ്ടിച്ചുവെന്ന് മേഡം കരുതുന്നുണ്ടോ?
'തീര്‍ച്ചയായും... ഇതെല്ലാം സര്‍വെകള്‍ക്കു ശേഷം ഞങ്ങള്‍ക്കു കിട്ടിയ favorable points ആണ്! '

കോണ്‍ഗ്രസ്സിന് അനുകൂലമായിത്തീര്‍ന്ന മറ്റു ഘടകങ്ങള്‍ എന്തൊക്കെയാണ്?
'LDF-കാരുടെ അപകീര്‍ത്തി പ്രചരണങ്ങളും, അക്രമ രാഷ്ട്രീയവും...'

ഒന്നു വിശദീകരിക്കാമോ, മേഡം?
'ആലത്തൂരിലെ സംഭവങ്ങള്‍തന്നെ മതിയല്ലൊ. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ആ പാവം പെണ്‍കുട്ടിയെക്കുറിച്ച് എന്തെല്ലാം വൃത്തികേടുകളാണ് അവര്‍ പറഞ്ഞു പരത്തിയത്?'

'സമുദായത്തിന്റെ താഴെകിടക്കുന്നവരാണെന്നു കരുതി, അവര്‍ക്കെതിരെ എന്തും പറയാമോ? ഒരടിസ്ഥാവുമില്ലാതെ പറഞ്ഞുണ്ടാക്കുന്ന ഈ വക അശ്ലീലങ്ങള്‍ ജനം പൊറുക്കുമോ? നല്ലവരായ വോട്ടര്‍മാരും ഇതെല്ലാം കേള്‍ക്കുന്നില്ലേ?'

'പ്രചരണ സമാപന ദിവസം, രമ്യയെ കല്ലെറിഞ്ഞു മുറിവേല്‍പ്പിച്ചില്ലേ, അവര്‍...?'
'ഇതിനെല്ലാം ചേര്‍ത്ത്, ശക്തിയായ ഒരു തിരിച്ചടി ജനം അവര്‍ക്ക് കൊടുക്കും.'
'വോട്ടെണ്ണുമ്പോള്‍, LDF-ന് കിട്ടാന്‍ പോകുന്നത് 'Adults Only' തന്നെയായിരിക്കും,' ലീഡറുടെ മകള്‍ ഉറപ്പിച്ചു പറഞ്ഞു.
യു.ഡി.എഫിന് പതിനഞ്ച് സീറ്റ് : പത്മജാ വേണുഗോപാല്‍ തയാറാക്കിയത് (അഭിമുഖം -വിജയ് സി.എച്ച്)യു.ഡി.എഫിന് പതിനഞ്ച് സീറ്റ് : പത്മജാ വേണുഗോപാല്‍ തയാറാക്കിയത് (അഭിമുഖം -വിജയ് സി.എച്ച്)യു.ഡി.എഫിന് പതിനഞ്ച് സീറ്റ് : പത്മജാ വേണുഗോപാല്‍ തയാറാക്കിയത് (അഭിമുഖം -വിജയ് സി.എച്ച്)യു.ഡി.എഫിന് പതിനഞ്ച് സീറ്റ് : പത്മജാ വേണുഗോപാല്‍ തയാറാക്കിയത് (അഭിമുഖം -വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക