Image

രാഹുല്‍ ഗാന്ധിയുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്‌ച നടത്തി

Published on 18 May, 2019
രാഹുല്‍ ഗാന്ധിയുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്‌ച നടത്തി


ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കൂടിക്കാഴ്‌ച നടത്തി.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഫലം വരുന്നതിന്‌ മുമ്‌ബായി പ്രതിപക്ഷ കക്ഷികളെ ഒരു കുടക്കീഴില്‍ നിര്‍ത്തുവാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ്‌ ചന്ദ്രബാബു നായിഡുവിന്റെ ഡല്‍ഹി സന്ദര്‍ശനം.

കൂടാതെ, ബിഎസ്‌പി അധ്യക്ഷ മായാവതി, എസ്‌പി അധ്യക്ഷന്‍ അഖിലേഷ്‌ യാദവ്‌ എന്നിവരുമായും ഇന്ന്‌ അദ്ദേഹം കൂടിക്കാഴ്‌ച നടത്തുന്നതാണ്‌. ബിജെപിക്കെതിരെ നില്‍ക്കുന്ന ഏത്‌ പാര്‍ട്ടിയെയും മഹാസഖ്യത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നുവെന്ന്‌ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക