Image

കരണ്‍ മേനോന്‍ ഇന്റര്‍നാഷനല്‍ജോഗ്രഫി ബീ ചാമ്പ്യന്‍

Published on 18 May, 2019
കരണ്‍ മേനോന്‍ ഇന്റര്‍നാഷനല്‍ജോഗ്രഫി ബീ ചാമ്പ്യന്‍
file photo-2015

നാലു വര്‍ഷം മുന്‍പ് ജോഗ്രഫി ബീ ചാമ്പ്യനായ കരണ്‍ മേനോന്‍ വാഴ്‌സിറ്റി തലത്തിലുള്ള ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പും നേടി. ന്യു ജെഴ്‌സി എഡിസണില്‍ ജെ.പി. സ്റ്റീവന്‍സ് ഹൈ സ്‌കൂള്‍ വിദ്യാര്‍ഥിയാണു കരണ്‍ മേനോന്‍ ഇപ്പോള്‍.

ജൂണിയര്‍ വാഴ്‌സിറ്റി തലത്തിലെ മല്‍സരത്തില്‍ ആഷ്‌ബേണ്‍, വിര്‍ജിനിയയിലെ സ്റ്റോണ്‍ ഹില്‍ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥി സംവ്രുത് റാവുവും വിജയിയായി.

2016-ല്‍ ആണു ഇന്റര്‍നാഷനല്‍ ജോഗ്രഫി ബീ മല്‍സരം ആരംഭിച്ചത്.

2015-ല്‍ ജോണ്‍ ആഡംസ് മിഡില്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണു കരണ്‍ (14) നാഷനല്‍ ചാമ്പ്യനായത്.

സ്പെല്ലിംഗ് ബീയില്‍ പങ്കെടുക്കാന്‍ പോയ കരണ്‍ മേനോന്‍ ജോഗ്രഫി ബീയിലേക്ക് വഴിതെറ്റി ചെല്ലുകയായിരുന്നു.

എഡിസണില്‍ താമസിക്കുന്ന ഐടി പ്രൊഫഷണലായ രാകേഷ് മേനോനും പത്നി മനിഷയും കൂടി ഏക പുത്രനെ ചെറി ഹില്ലില്‍ നടക്കുന്ന സ്പെല്ലിംഗ് ബീ മത്സരത്തിന് കൊണ്ടുപോകുകയായിരുന്നു. ന്യൂജേഴ്സി ടേണ്‍പൈക്കില്‍ വെച്ച് കാര്‍ കേടായി. 'സ്പെല്ലിംഗ് ബീയോട് പ്രത്യേക താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. എല്ലാ ഇന്ത്യന്‍ മാതാപിതാക്കളും മക്കളെ മത്സരത്തിനു കൊണ്ടുപോകുന്നു. ഞങ്ങളും കൊണ്ടുപോയി. അത്രമാത്രം.' കൊടുങ്ങല്ലൂര്‍ സ്വദേശിയാണെങ്കിലും മുംബൈയില്‍ ജനിച്ചു വളര്‍ന്ന രാകേഷ് പറഞ്ഞു.

കാര്‍ കേടായതോടെ സുഹൃത്ത് മഹേഷിന്റെ കാറില്‍ കരണേയും മനിഷയേയും മത്സരസ്ഥലത്തേക്ക് അയച്ചു. അവര്‍ എത്തിയത് താമസിച്ച്. സ്പെല്ലിംഗീ മത്സരം കഴിഞ്ഞു. എന്നാല്‍ പിന്നെ വേറെ എന്തെങ്കിലും മത്സരത്തില്‍ ചേര്‍ക്കാമോ എന്ന് മനിഷ ചോദിച്ചു. അങ്ങനെ ജോഗ്രഫിയില്‍ മത്സരിക്കാന്‍ സംഘാടകര്‍ അനുവദിച്ചു. പക്ഷെ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സമ്മാനം കിട്ടില്ല. എന്തായാലും ഒന്നും പഠിക്കാതെ എത്തിയ കരണ്‍ രണ്ടാം സ്ഥാനം നേടി. അന്ന് കരണ് അഞ്ചോ ആറോ വയസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക