Image

കല്ലട ബസ്സിലെ മര്‍ദ്ദനം: കേസ് അട്ടിമറിക്കാനുള്ള നീക്കം പുറത്ത്

Published on 19 May, 2019
കല്ലട ബസ്സിലെ മര്‍ദ്ദനം: കേസ് അട്ടിമറിക്കാനുള്ള നീക്കം പുറത്ത്

കൊച്ചി: കല്ലട ബസ്സില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തെത്തുടര്‍ന്നുണ്ടായ കേസ് അട്ടിമറിക്കാനുള്ള നീക്കം പുറത്ത്. കേസിന്റെ തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കെ ഏഴ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയതോടെയാണ് ഇത് പുറത്തുവന്നത്. ജയേഷ്, രാജേഷ്, ജിതിന്‍, അന്‍വറുദ്ദീന്‍, ഗിരിലാല്‍, വിഷ്ണുരാജ്, കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഇതിനെതിരെ തൃക്കാക്കര എ.സി.പി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

കല്ലട ബസില്‍ യാത്രക്കാരെ ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം ഇതിനെതിരെ രോഷമുയര്‍ന്നതോടെ പോലീസ് കര്‍ശന നടപടി സ്വീകരിക്കുകയായിരുന്നു.

കേസില്‍ തിരിച്ചറിയല്‍ പരേഡ് നടക്കാനുണ്ടെന്ന വിവരം പ്രോസിക്യൂഷന്‍ കോടതിയില്‍ മറച്ചുവെച്ചതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭ്യമായതെന്നാണ് പറയപ്പെടുന്നത്. അതേസമയം ഒരു കോടതി അനുവദിച്ച ജാമ്യം അതേ കോടതിക്ക് തന്നെ റദ്ദാക്കാന്‍ കഴിയില്ലെന്നിരിക്കെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക