Image

കോട്ടയം ഭദ്രാസനത്തിലും പൊട്ടിത്തെറി

Published on 19 May, 2019
കോട്ടയം ഭദ്രാസനത്തിലും പൊട്ടിത്തെറി

കോട്ടയം: യാക്കോബായ സഭയ്ക്ക് പിന്നാലെ കോട്ടയം ഭദ്രാസാധിപന്‍ തോമസ് മാര്‍ തീമോത്തിയോസിനെതിരേയും ഗുരുതര ആരോപണങ്ങള്‍. ഭദ്രാസന സെക്രട്ടറിയും കൗണ്‍സില്‍ അംഗങ്ങളുമാണ് തോമസ് മാര്‍ തീമോത്തിയോസിനെതിരേയും രംഗത്തെത്തിയിരിക്കുന്നത്.

മെത്രാപൊലീത്തയുടെ സാമ്ബത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും അഴിമതികള്‍ പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സഭാധ്യക്ഷന് പരാതി നല്‍കി.പാത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനം അഞ്ച് ദിവസം മാത്രം അകലെ നില്‍ക്കെ സഭ നേതൃത്വത്തിന് പുതിയ വെല്ലുവിളിയാണ് കോട്ടയം ഭദ്രാസനത്തിലെ പൊട്ടിത്തെറി. സാമ്ബത്തിക ക്രമക്കേടാണ് ഭദ്രാസനത്തില്‍ ഉയര്‍ന്നിട്ടുള്ള പ്രധാന ആരോപണം.

ഭദ്രാസനത്തിന്റെ വരവ് ചെലവുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് മെത്രാപൊലീത്ത ഇഷ്ടാനുസരണം തിരുത്തി. വിവാഹ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാജ റസീപ്റ്റുകള്‍ തയ്യാറാക്കി സാമ്ബത്തിക അഴിമതി നടത്തിയെന്നും കൗണ്‍സില്‍ അംഗീകരിക്കാത്ത വേറെ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി പള്ളിയിലെ വരുമാനം വ്യക്തികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നുമാണ് തോമസ് മാര്‍ തീമോത്തിയോസിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍.

മെത്രാപൊലീത്തയുടെ ഭരണത്തില്‍ കീഴില്‍ ഇടുക്കി പുറ്റടിയില്‍ സഭയുടേതായി ഉണ്ടായിരുന്ന കോളേജ് പോലും വ്യക്തികളുടേതായി മാറിയെന്നും പരാതിയില്‍ പറയുന്നു. കൂടാതെ വൈദികര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന മെത്രാപൊലീത്ത ഇഷ്ടമില്ലാത്ത വൈദികര്‍ക്ക് ശമ്ബളം നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്യുകയാണ്. വൈദിക സെമിനാരിയില്‍ പഠിക്കാത്തവര്‍ക്ക് പോലും പട്ടം നല്‍കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഈ സാഹചര്യത്തില്‍ പാത്രിയാര്‍ക്കീസ് ബാവ നല്‍കിയ കല്‍പ്പനകള്‍ പാലിക്കാനും ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരാനും സഭാ നേതൃത്വം നടപടിയെടുക്കണമെന്നാണ് സംയുക്തപരാതിയിലെ ആവശ്യം. ഭദ്രാസന സെക്രട്ടറിയും 17 കൗണ്‍സില്‍ അംഗങ്ങളുമാണ് സങ്കട ഹര്‍ജി സമര്‍പ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക