Image

ഇ.വി.എമ്മിലേയും വി.വി.പാറ്റിലേയും എണ്ണം ഒത്തുവന്നില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തന്നെ റദ്ദാക്കണം; പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന്‌ ആം ആദ്‌മി പാര്‍ട്ടി

Published on 20 May, 2019
ഇ.വി.എമ്മിലേയും വി.വി.പാറ്റിലേയും എണ്ണം ഒത്തുവന്നില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തന്നെ റദ്ദാക്കണം; പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന്‌ ആം ആദ്‌മി പാര്‍ട്ടി

ന്യൂദല്‍ഹി: ഇ.വി.എമ്മും വി.വി.പാറ്റുമായി എന്തെങ്കിലും വ്യത്യാസം കണ്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തന്നെ റദ്ദാക്കണമെന്ന ആവശ്യവുമായി ആം ആദ്‌മി പാര്‍ട്ടി. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും എ.എ.പി നേതാവും രാജ്യസഭാ എം.പിയുമായ സഞ്‌ജയ്‌ സിങ്‌ പറഞ്ഞു.

ദല്‍ഹിയില്‍ ആംആദ്‌മി പാര്‍ട്ടിക്ക്‌ ഒരു സീറ്റ്‌ പോലും ലഭിക്കില്ലെന്നുള്ള തരത്തിലായിരുന്നു കഴിഞ്ഞ ദിവസം വിവിധ എക്‌സിറ്റ്‌ പോള്‍ സര്‍വേകള്‍ പുറത്തുവന്നത്‌.

ബി.ജെ.പി 6 മുതല്‍ 7 സീറ്റ്‌ വരെ നേടുമെന്നും കോണ്‍ഗ്രസിനു ലഭിക്കുക പരമാവധി ഒരു സീറ്റാണെന്നും സര്‍വേ പ്രവചിച്ചിരുന്നു.

എക്‌സിറ്റ്‌ പോള്‍ ഫലം പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ പ്രതികരണവുമായി സഞ്‌ജയ്‌ സിങ്‌ രംഗത്തെത്തിയത്‌. വി.വി.പാറ്റിലെ എണ്ണവും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം വന്നാല്‍ ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ്‌ തന്നെ റദ്ദാക്കണമെന്നാണ്‌ ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക