Image

ബി ജെ പിയുടെ വിജയം 20 സിറ്റികളില്‍ ഓ.എഫ്.ബി.ജെ.പി ആഘോഷിക്കും

പി പി ചെറിയാന്‍ Published on 25 May, 2019
ബി ജെ പിയുടെ വിജയം 20 സിറ്റികളില്‍ ഓ.എഫ്.ബി.ജെ.പി   ആഘോഷിക്കും
സാന്‍ഫ്രാന്‍സിസ്‌ക്കൊ: നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി നേടിയ തകര്‍പ്പന്‍ വിജയം അമേരിക്കയിലെ പ്രധാന 20 സിറ്റികളില്‍ ആഘോഷിക്കുമെന്ന ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ്  ബി ജെ പി- യു എസ് എ പ്രസിഡന്റ് കൃഷ്ണ റെഡ്ഡി  പത്ര പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നാല് മാസം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലിരുന്ന് ആയിരത്തിലധികം വളണ്ടിയര്‍മാര്‍ ഒരു മില്യണിലധികം ഫോണ്‍ കോളുകള്‍ ഇന്ത്യയിലെ വോട്ടര്‍മാരോട് മോഡിക്ക് വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ചിട്ട് നടത്തുകയുണ്ടായിയെന്നും പ്രസിഡന്റ് പറഞ്ഞു. ഇത് കൂടാതെ നൂറുകണക്കിന് ബി ജെ പി പ്രവര്‍ത്തകര്‍ ചൗക്കിദാര്‍ മാര്‍ച്ച്, ചായ് പിചച്ചാസ്, കാര്‍ റാലികള്‍, സ്‌നോ ബോള്‍ റാലി, ഗര്‍ ഗര്‍ മോഡി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു ഭാരതീയ ജനതാ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നചത്തിയതായും കൃഷ്ണ റെഡ്ഡി പറഞ്ഞു.

അമേരിക്കയിലെ പ്രധാന സിറ്റികളായ സാന്‍ഫ്രാന്‍സിസ്‌ക്കൊ, ലോസ് ആഞ്ചലസ്, സാക്രിമെന്റൊ, സിയാറ്റില്‍, ബോസ്റ്റന്‍, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വാഷിംഗ്ടണ്‍ ഡി സി, റിച്ച്‌മോണ്ട്, ഷാര്‍ലറ്റ്, ചിക്കാഗൊ, ഡിട്രോയ്റ്റ്, അറ്റ്‌ലാന്റാ, റ്റാംമ്പ, ഹൂസ്റ്റണ്‍, ഓസ്റ്റിന്‍, ഡാളസ്സ് തുടങ്ങിയ സിറ്റികളില്‍ നടത്തുന്ന ആഘോഷ പരിപാടികളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കണമെന്നും പ്രസിഡന്റ് അറിയിച്ചു.

നരേന്ദ്ര മോഡിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിന് പരിശ്രമിച്ച എല്ലാ പ്രവര്‍ത്തകരോടും, അനുഭാവികളോടും നന്ദി അറിയിക്കുന്നതോടൊപ്പം, ഭാവി പ്രധാന മണിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും പ്രസ്്താവനയില്‍ തുടര്‍ന്ന് പറയുന്നു.
ബി ജെ പിയുടെ വിജയം 20 സിറ്റികളില്‍ ഓ.എഫ്.ബി.ജെ.പി   ആഘോഷിക്കും ബി ജെ പിയുടെ വിജയം 20 സിറ്റികളില്‍ ഓ.എഫ്.ബി.ജെ.പി   ആഘോഷിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക