Image

'എഡ്യൂക്കേറ്റ് എ കിഡ്' ക്രിക്കറ്റ്: കാലിഫോര്‍ണിയ സൂപ്പര്‍കിങ്‌സ് ജേതാക്കള്‍

പ്രസാദ് പി Published on 25 May, 2019
'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ്: കാലിഫോര്‍ണിയ സൂപ്പര്‍കിങ്‌സ്                                                         ജേതാക്കള്‍
ലോസ് ആഞ്ചെലെസ് : 'എഡ്യൂക്കേറ്റ്  എ കിഡ്' ട്രോഫിക്കുവേണ്ടിയുള്ള നാലാമതു  ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കാലിഫോര്‍ണിയ സൂപ്പര്‍കിങ്‌സ്. ജേതാക്കളായി. മെയ്  പതിനെട്ടിന് ഡയമണ്ട് ബാര്‍ പണ്ടേര പാര്‍ക് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ സെറിറ്റോസ് തണ്ടേഴ്‌സിനെ  പരാജയപ്പെടുത്തിയാണ് അവര്‍ ട്രോഫി നേടിയത്. മെയ് പതിനൊന്ന്, പന്ത്രണ്ട്, പതിനെട്ട്   തിയ്യതികളിലായി നടന്ന മത്സരങ്ങളില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി പതിനാറു  ടീമുകളാണ്     ട്രോഫിക്കായി പൊരുതിയത്..
     പതിനെട്ടിനു  വൈകിട്ടു നാലുമണിക്കു നടന്ന വാശിയേറിയ ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത  കാലിഫോര്‍ണിയ സൂപ്പര്‍കിങ്‌സ്  പന്ത്രണ്ട് ഓവറില്‍ അഞ്ചുവിക്കറ് നഷ്ടപ്പെടുത്തി എണ്‍പത്തിയൊന്പത് 

റണ്‍സെടുത്തു. തുടര്‍ന്ന് ബാറ്റുചെയ്ത  സെറിറ്റോസ് തണ്ടറിനാകട്ടെ പന്ത്രണ്ട് ഓവറില്‍ എട്ടുവിക്കറ് നഷ്ട്ടപെട്ട് എഴുപത്തിയഞ്ച് റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.   കാലിഫോര്‍ണിയ സൂപ്പര്‍കിങ്‌സിലെ മനോജ് സേനയും ശ്രീറാം ലക്ഷ്മി നരസിംഹനും യഥാക്രമം ബെസ്റ്റ് ബാറ്റ്‌സ് മാന്‍, ബെസ്റ്റ് ഓള്‍ റൗണ്ടര്‍ പുരസ്‌കാരങ്ങള്‍ നേടിയപ്പോള്‍  ബെസ്റ്റ് ബൗളറായി എല്‍ എ അവഞ്ചേഴ്‌സിലെ സഞ്ജയ് ശര്‍മ്മ തിരഞ്ഞെടുക്കപ്പെട്ടു. മലയാളി താരം സുജിത് മേനോന്റെ നേതൃത്വത്തില്‍ കളിക്കാനിറങ്ങിയ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ എല്‍.എ. അവഞ്ചേഴ്‌സ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.     കാലത്തു എട്ടുമണിമുതല്‍ രാത്രി ഒന്പതുവരെ നീണ്ട മത്സരങ്ങള്‍ കാണാന്‍ നിരവധി ക്രിക്കറ്റ് പ്രേമികളെത്തിയിരുന്നു.

        മെയ് പതിനൊന്നിന് തുടങ്ങിയ മല്‍സരങ്ങള്‍ ഇര്‍വൈന്‍ കൌണ്‍സില്‍ വുമണ്‍ ഫാറ ഖാനും എഡ്യൂക്കേറ്റഎ കിഡ് ചെയര്‍ ശ്രീദേവി വാര്യരും ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.  പരിപാടിയുടെ മുഖ്യ പ്രയോജകനായ ശ്രീ മാത്യു തോമസ്    ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. സഞ്ജയ് ഇളയാട്ട്, മനോജ് പിള്ള എന്നിവരുടെ നേതൃത്വത്തില്‍  നിരവധി വളണ്ടിയര്‍മാര്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനും സുഗമമാക്കുന്നതിനും  സഹായിച്ചു. ഫെബ്രുവരി  മാര്‍ച്ചു മാസങ്ങളില്‍ നടത്താനുദ്ദേശിച്ച മത്സരങ്ങള്‍ മഴമൂലം മാറ്റിവെച്ചതായിരുന്നു.  

2016  മുതല്‍ നടന്നുവരുന്ന ക്രിക്കറ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതു പ്രമുഖ  മലയാളി അസ്സോസിയേഷനായ ഓം മിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ നിര്‍ധനരും മിടുക്കരുമായ വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുന്ന 'എഡ്യൂക്കേറ്റ എ കിഡ്' ആണ്. ട്ടീം അംഗങ്ങള്‍ക്കും, ടൂര്‍ണമെന്റ് വിജയിപ്പിക്കുന്നതിനു പരിശ്രമിച്ചവര്‍ക്കും, ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരായ  റിയല്‍ എസ്‌റ്റേറ്റര്‍  മാത്യു തോമസ്, ഇന്ത്യന്‍ റെസ്‌റ്റോറന്റായ തണ്ടൂര്‍ കുസിന്‍ ഓഫ് ഇന്ത്യ, നമസ്‌തേ പ്ലാസ ഇര്‍വൈന്‍, അന്നപൂര്‍ണ, പീകോക്ക് ഗാര്‍ഡന്‍  എന്നിവര്‍ക്കും ഓം പ്രസിഡണ്ട് വിനോദ് ബാഹുലേയന്‍, സെക്രട്ടറി സുനില്‍ രവീന്ദ്രന്‍, എഡ്യൂക്കേറ്റ എ കിഡ് ചെയര്‍മാന്‍ ഡോ. ശ്രീദേവി വാര്യര്‍, ഡയറക്ടര്‍ രവി വെള്ളത്തേരി  എന്നിവര്‍ നന്ദി അറിയിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്കും വിശദമായ സ്‌കോര്‍ അറിയുന്നതിനും   www.educateakid.org സന്ദര്‍ശിക്കുക.

'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ്: കാലിഫോര്‍ണിയ സൂപ്പര്‍കിങ്‌സ്                                                         ജേതാക്കള്‍'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ്: കാലിഫോര്‍ണിയ സൂപ്പര്‍കിങ്‌സ്                                                         ജേതാക്കള്‍'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ്: കാലിഫോര്‍ണിയ സൂപ്പര്‍കിങ്‌സ്                                                         ജേതാക്കള്‍'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ്: കാലിഫോര്‍ണിയ സൂപ്പര്‍കിങ്‌സ്                                                         ജേതാക്കള്‍'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ്: കാലിഫോര്‍ണിയ സൂപ്പര്‍കിങ്‌സ്                                                         ജേതാക്കള്‍'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ്: കാലിഫോര്‍ണിയ സൂപ്പര്‍കിങ്‌സ്                                                         ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക