Image

നിയന്ത്രണ രേഖക്കു സമീപത്തുകൂടിയുള്ള ചൈനീസ്‌ പട്ടാളത്തിന്റെ റോഡ്‌ നിര്‍മ്മാണത്തിന് മറുപടിയായി സമാന്തര റോഡ്‌ നിര്‍മ്മിച്ച്‌ ഇന്ത്യ

Published on 25 May, 2019
നിയന്ത്രണ രേഖക്കു സമീപത്തുകൂടിയുള്ള ചൈനീസ്‌ പട്ടാളത്തിന്റെ റോഡ്‌ നിര്‍മ്മാണത്തിന് മറുപടിയായി സമാന്തര റോഡ്‌ നിര്‍മ്മിച്ച്‌ ഇന്ത്യ
 
ന്യൂ ഡല്‍ഹി: ലഡാക്കിലെ നിയന്ത്രണ രേഖക്കു സമീപത്തുകൂടിയുള്ള ചൈനീസ്‌ പട്ടാളത്തിന്റെ റോഡ്‌ നിര്‍മ്മാണം സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്ന്‌ ഇന്ത്യന്‍ സൈന്യം അറിയിച്ചു.

സിക്കിം അതിര്‍ത്തിയിലുള്ള നിയന്ത്രണ രേഖക്ക്‌ സമീപത്തായി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഡോക്‌ലാം തര്‍ക്കത്തിനു സമാനമായ രീതിയില്‍ ചൈന വീണ്ടും റോഡ്‌ നിര്‍മ്മിക്കുന്നു എന്ന റിപ്പോര്‍ട്ടുകളോട്‌ പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍.

റോഡ്‌ നിര്‍മ്മാണം ചൈന പുതുതായി ആരംഭിച്ചതല്ലെന്നും എന്നാല്‍ ദീര്‍ഘ നാളായി സൈന്യത്തിന്റെ നിരീക്ഷണത്തിലാണെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.എന്നാല്‍ ചൈനക്ക്‌ മറുപടിയെന്നോണം നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ റോഡ്‌ നിര്‍മ്മാണവും പുരോഗമിക്കുകയാണെന്ന്‌ സൈന്യം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക