Image

മിഷിഗണിലെ അഞ്ചു വൈദികര്‍ക്ക് എതിരെ ലൈംഗികാരോപണ കേസ്

Published on 25 May, 2019
മിഷിഗണിലെ അഞ്ചു വൈദികര്‍ക്ക് എതിരെ ലൈംഗികാരോപണ കേസ്
ഡിടോയിറ്റ്: മിഷിഗണിലെ വിവിധ രൂപതകളില്‍ നിന്നുള്ള അഞ്ചു വൈദികര്‍ക്ക് എതിരെ ലൈംഗികാരോപണ കേസ് എടുത്തതായിസ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഡാന നെസല്‍ അറിയിച്ചു. ഇതില്‍ മലയാളി വൈദികന്‍ ഫാ. ജേക്കബ് വെള്ളിയാനും ഉള്‍പ്പെടുന്നു.

രണ്ട് കൗണ്ട് ബലാസംഗമാണു ചാര്‍ജ് ചെയ്തിരിക്കുന്നത്. ജീവിതാന്ത്യം വരെ തടവ് ശിക്ഷ ലഭിക്കാം.
കലമാസൂ രൂപതയില്‍ ബെന്റണ്‍ ഹാര്‍ബറിലുള്ളസെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍പ്രവര്‍ത്തിക്കുമ്പോള്‍ ആണു ആരോപണം ഉണ്ടായത്.

ഇപ്പോള്‍ 84 വയസുള്ള പുരോഹിതനെ കേരളത്തില്‍ നിന്നു അമേരിക്കയിലേക്കു കൊണ്ടു വരുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നു നെസല്‍ പറഞ്ഞു.
ലൈംഗികാരോപണങ്ങള്‍ രൂപതകളെ വിളിച്ചറിയിക്കുന്ന ഹോട്ട് ലൈനിലെ രേഖകള്‍ പരിശോധിച്ചാണു കേസ് എടുത്തത്.

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ലാന്‍സിംഗ് രൂപത കുറിപ്പില്‍ അറിയിച്ചു. കുട്ടികളായ ഇരകള്‍ക്കു വലിയ ദോഷം ചെയ്യുന്ന കിരാത ക്രുത്യമാണുഅത്തരം വൈദികര്‍ ചെയ്യുന്നത്. ഇതില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ക്രിസ്തു ആശ്വാസം പകരട്ടെ എന്നു പ്രാര്‍ഥിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക