Image

പ്രവാസി സാഹോദര്യത്തിന്റെ സ്‌നേഹസന്ദേശങ്ങള്‍ പങ്കുവെച്ച് നവയുഗം അല്‍ഹസ്സ മേഖല ഇഫ്താര്‍ അരങ്ങേറി.

Published on 28 May, 2019
പ്രവാസി സാഹോദര്യത്തിന്റെ  സ്‌നേഹസന്ദേശങ്ങള്‍ പങ്കുവെച്ച് നവയുഗം അല്‍ഹസ്സ മേഖല ഇഫ്താര്‍ അരങ്ങേറി.
അല്‍ഹസ്സ: പ്രവാസികളുടെയും  കുടുംബങ്ങളുടെയും കൂട്ടായ്മയിലൂടെ, സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും  മധുരം വിളമ്പി, നവയുഗം സാംസ്‌കാരികവേദിയുടെ അല്‍ഹസ്സയിലെ  ഹഫൂഫ്, മുബാറസ് മേഖല കമ്മിറ്റികള്‍ സംയുക്തമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ഷുകൈക്ക് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍, നൂറുകണക്കിന് പ്രവാസികളും, തൊഴിലാളികളും, കുടുംബങ്ങളും പങ്കെടുത്തു.  പ്രമുഖ ഇസ്ലാമികപണ്ഡിതന്‍ നാസര്‍ മദനി, റംസാന്‍ സന്ദേശം നല്‍കി. വര്‍ണ്ണ, സാമ്പത്തിക വിവേചനമില്ലാതെ, ജാതിമതവ്യത്യാസമില്ലാതെ, സഹജീവികളെ സ്‌നേഹിയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന പുണ്യമാസമാണ് റംസാന്‍ എന്നും, സ്വയം ത്യാഗങ്ങള്‍ സഹിച്ചും, സഹജീവികള്‍ക്ക് തുണയാവുകയും, അവരെ സ്‌നേഹിയ്ക്കുകയും ചെയ്യുക എന്നതാണ് റമദാന്‍ മാസം നല്‍കുന്ന മഹനീയ സന്ദേശമെന്നും അദ്ദേഹം പ്രഭാഷണത്തില്‍ പറഞ്ഞു. 


ഇഫ്താര്‍ സംഗമത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ സാജന്‍ കണിയാപുരം, ദാസന്‍ രാഘവന്‍, ഷിബു കുമാര്‍, ഉണ്ണി മാധവന്‍, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, സുശീല്‍ കുമാര്‍, സിയാദ്, അബ്ദുള്‍ കലാം, രതീഷ് രാമചന്ദ്രന്‍, വനിതാവേദി നേതാക്കളായ ശരണ്യ ഷിബു, ആരതി എം.ജി,  ഇപ്റ്റ നാടക കലാകാരന്‍ ബാബു ഒളിപ്രം എന്നിവരും പങ്കെടുത്തു..

പ്രവാസി സാഹോദര്യത്തിന്റെ  സ്‌നേഹസന്ദേശങ്ങള്‍ പങ്കുവെച്ച് നവയുഗം അല്‍ഹസ്സ മേഖല ഇഫ്താര്‍ അരങ്ങേറി.പ്രവാസി സാഹോദര്യത്തിന്റെ  സ്‌നേഹസന്ദേശങ്ങള്‍ പങ്കുവെച്ച് നവയുഗം അല്‍ഹസ്സ മേഖല ഇഫ്താര്‍ അരങ്ങേറി.പ്രവാസി സാഹോദര്യത്തിന്റെ  സ്‌നേഹസന്ദേശങ്ങള്‍ പങ്കുവെച്ച് നവയുഗം അല്‍ഹസ്സ മേഖല ഇഫ്താര്‍ അരങ്ങേറി.പ്രവാസി സാഹോദര്യത്തിന്റെ  സ്‌നേഹസന്ദേശങ്ങള്‍ പങ്കുവെച്ച് നവയുഗം അല്‍ഹസ്സ മേഖല ഇഫ്താര്‍ അരങ്ങേറി.പ്രവാസി സാഹോദര്യത്തിന്റെ  സ്‌നേഹസന്ദേശങ്ങള്‍ പങ്കുവെച്ച് നവയുഗം അല്‍ഹസ്സ മേഖല ഇഫ്താര്‍ അരങ്ങേറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക