Image

ഉഴവൂര്‍ സംഗമം 2019 ബ്രിസ്ബയിനില്‍ നടന്നു.

Published on 30 May, 2019
ഉഴവൂര്‍ സംഗമം 2019 ബ്രിസ്ബയിനില്‍ നടന്നു.
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമായി ബ്രിസ്‌ബേനിലെ ഉഴവൂര്‍ നിവാസികള്‍ 2019 ാമ്യ 25 ആം തിയതി Reddif ല്‍ ഒരുമിച്ചു കൂടി ഇരുപതോളം കുടുംബങ്ങള്‍ ഒന്നുചേര്‍ന്ന ഈ ദിനം Pelicon Water's ല്‍ സിബി അഞ്ചംകുന്നത്. പിപ്‌സ് വേലികെട്ടേല്‍, ജെയിംസ് കൊട്ടാരത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. രസകരമായ വിനോദങ്ങളോടെ ആരംഭിച്ച ഈ ദിനത്തിന് നിറം ചാര്‍ത്തിയത് ജോസ്‌മോന്‍ വാഴപ്പിള്ളില്‍, സുനില്‍ കാരക്കല്‍ എന്നിവരാണ്.

അങ്ങനെ ഉച്ചയോടു കൂടി Bullocky Rest lake ന്റെ തീരങ്ങളില്‍ എത്തിയ ജന സംഗമം പലവിധ കലാപരിപാടികളില്‍ ഏര്‍പ്പെട്ടു. ഇതിന് ചുക്കാന്‍ പിടിച്ചത് ജെയ്‌മോന്‍ മുര്യന്‍വാലയും ബ്ലെസന്‍ മുപ്രാപ്പിള്ളിയുമാണ്. തുടര്‍ന്ന് ജോസഫ് കുഴിപ്പിള്ളിയുടെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തില്‍ ലയോള കാടപ്പറമ്പത്ത് സ്വാഗതവും ജോണ്‍ പിറവം നന്ദിയും അര്‍പ്പിച്ചു.

ആശംസകളേകി ഈ യോഗത്തിന് ജീവന്‍ പകര്‍ന്നത് സുനില്‍ പൂത്തോലി, ലിജോ കുന്നാം പടവില്‍, സോണിയ ലയോള, തങ്കമ്മ ജെയിംസ്, ജിലു ലിജോ, ഷീബ ജോണ്‍, ലിന്‍ഡ ജോസ്‌മോന്‍, അനിത ജെയ്‌മോന്‍ എന്നിവര്‍ക്ക് മാതാപിതാക്കളായ ഏലിയാമ്മ അഞ്ചം കുന്നത്ത്, ഡെയ്‌സി മാടപ്പറമ്പത്, മേരി മുര്യന്‍വാലി എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക