Image

ജര്‍മനിയില്‍ പുതിയ മാറ്റങ്ങളുമായി ജൂണ്‍ എത്തി

Published on 01 June, 2019
ജര്‍മനിയില്‍ പുതിയ മാറ്റങ്ങളുമായി ജൂണ്‍ എത്തി

 
ബര്‍ലിന്‍: ശന്പള വര്‍ധനയും പൊതു നിരത്തുകളിലെ ഇ സ്‌കൂട്ടറും അടക്കം വന്‍ മാറ്റങ്ങളുടെ വേലിയേറ്റവുമായാണ് ജര്‍മന്‍കാര്‍ ജൂണ്‍ മാസത്തെ വരവേല്‍ക്കുന്നത്.

ആറു സെന്റീമീറ്ററിലധികം നീളമുള്ള കത്തിയുമായി തിരക്കുള്ള സ്ഥലങ്ങളില്‍ പോകാന്‍ പാടില്ലെന്ന നിര്‍ദേശം നടപ്പാകുന്നത് ജൂണ്‍ ഒന്നിനു തന്നെയാണ്. 12 സെന്റീമീറ്റര്‍ ആയിരുന്നു നിലവിലുണ്ടായിരുന്ന പരിധി. ജോലിയുടെ ആവശ്യത്തിനുള്ള കത്തികള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തുന്ന നിയമ ഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ട്രെയ്‌നികള്‍ക്കുള്ള അലവന്‍സില്‍ 60 യൂറോ മുതല്‍ 90 യൂറോ വരെ വര്‍ധന വരുത്തുന്നതാണ് മറ്റൊരു പ്രധാന മാറ്റം. 2020 ജൂണ്‍ ഒന്നിന് ഒരു 90 യൂറോ കൂടി വര്‍ധിക്കും. സ്‌കാഫോള്‍ഡര്‍മാരുടെ ശന്പളം മണിക്കൂറിന് 11.35 യൂറോ ഉള്ളത് 11.88 യൂറോയായും ഉയരും. സാര്‍ലാന്‍ഡിലെ 15,000 സ്റ്റീല്‍ തൊഴിലാളികള്‍ക്ക് 3.7 ശതമാനം ശന്പള വര്‍ധനയാണ് നടപ്പാകുന്നത്. 2020 മുതല്‍ പ്രതിവര്‍ഷം ആയിരം യൂറോയും അധികമായി ലഭിക്കും.

ബര്‍ലിനില്‍ ഡീസല്‍ കാറുകള്‍ക്ക് നിയന്ത്രണം നടപ്പാകുന്നതും ഈ മാസം തന്നെ. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഇതിനകം തന്നെ ഇതു നടപ്പായിരുന്നു. ഒന്നു മുതല്‍ അഞ്ച് വരെ എക്‌ഹോസ്റ്റ് എമിഷന്‍ സ്റ്റാന്‍ഡേര്‍ഡുള്ള ഡീസല്‍ കാറുകള്‍ക്ക് ഏറ്റവും തിരക്കുള്ള പതിനഞ്ച് റോഡുകളിലാണ് നിയന്ത്രണം വരുന്നത്. ഈ മാസം അവസാനത്തോടെയേ ഇത് പൂര്‍ണമായി നടപ്പാകൂ.

മോട്ടോറൈസ്ഡ് ഇ സ്‌കൂട്ടറുകള്‍ക്ക് ജര്‍മന്‍ റോഡുകളില്‍ അനിമതി ലഭിക്കുന്നത് ജൂണ്‍ 15 ആണ്. മണിക്കൂറില്‍ ഇരുപതു കിലോമീറ്റര്‍ വേഗ പരിധിയാണ് അനുവദിച്ചിരിക്കുന്നത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക