Image

'ഇക്മ' ഇഫ്താറില്‍ ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിബുകുമാറിനെ ആദരിച്ചു.

Published on 03 June, 2019
'ഇക്മ' ഇഫ്താറില്‍   ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിബുകുമാറിനെ ആദരിച്ചു.
ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ഇസാം കബ്ബാനി കമ്പനിയിലെ മലയാളി സംഘടനയായ 'ഇക്മ' സംഘടിപ്പിച്ച  ഇഫ്താര്‍ വിരുന്നില്‍ വെച്ച്,  പ്രശസ്ത ജീവകാരുണ്യപ്രവര്‍ത്തകനും, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം കണ്‍വീനറുമായ ഷിബുകുമാറിനെ ആദരിച്ചു .

ഫൈസലിയ ഫാം ഹൗസില്‍ വച്ച് നടത്തിയ ഇഫ്താര്‍ വിരുന്നില്‍, ഇക്മ  സെകട്ടറി ലെജീഷ്  സ്വാഗതം ആശംസിച്ചു.   അദ്ധ്യക്ഷപ്രസംഗം നടത്തിയ ഇക്മ പ്രസിഡന്റ്  വര്‍ക്കി ശാമുവേല്‍, ഇന്നത്തെ കാലഘട്ടത്തില്‍ മാതാപിതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രവാസികള്‍ അല്‍പ സമയം അവര്‍ക്കായി നീക്കിവെക്കേണ്ട ആവശ്യകതയെ കുറിച്ച് സംസാരിച്ചു.

ഇക്മയുടെ അംഗം ആയിരുന്ന അഖില്‍ വത്സനെ കേസ് പിന്‍വലിച്ചു നാട്ടില്‍ കയറ്റി വിടാനും, പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടിട്ടും റിയാദില്‍ നിന്ന് EC ലഭ്യമാക്കുവാനും ശ്രീ. ഷിബുകുമാര്‍ നല്‍കിയ  വിലപ്പെട്ട സേവനങ്ങള്‍ ഇക്മ അനുസ്മരിച്ചു. അദ്ദേഹത്തിനുള്ള ഉപഹാരം ലെജീഷ് സമ്മാനിച്ചു.

തുടര്‍ന്ന് മറുപടിപ്രസംഗത്തില്‍ ഇന്ത്യന്‍ എംബസിയുടെ അംഗീകൃത വോളന്റീര്‍ കൂടിയായ ശ്രീ. ഷിബുകുമാര്‍, പ്രവാസികള്‍ ഇന്ന് സൗദിയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ചു.

ഇക്മ അഡ്വൈസറി ബോര്‍ഡ് അംഗം ശ്രീ. റെക്‌സി വാസ് ഇഫ്താര്‍ സന്ദേശം നല്‍കി. അഡ്വൈസറി ബോര്‍ഡ് അംഗം ശ്രീ.  സഫീര്‍  നസറുദീന്‍ , വൈസ് പ്രസിഡന്റ് ആന്റണി എന്നിവര്‍  ആശംസ പ്രസംഗം നടത്തി.

മുന്‍ പ്രസിഡന്റ് ശ്രീ. തസീബ് ഖാന്‍  നന്ദി പറഞ്ഞു.. 

'ഇക്മ' ഇഫ്താറില്‍   ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിബുകുമാറിനെ ആദരിച്ചു. 'ഇക്മ' ഇഫ്താറില്‍   ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിബുകുമാറിനെ ആദരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക