Image

ഇ-മലയാളി 2018 സാഹിത്യ അവാര്‍ഡ് ജേതാക്കള്‍; 30-നു അവാര്‍ഡുകള്‍ സമ്മാനിക്കും

Published on 06 June, 2019
ഇ-മലയാളി 2018 സാഹിത്യ അവാര്‍ഡ് ജേതാക്കള്‍; 30-നു അവാര്‍ഡുകള്‍ സമ്മാനിക്കും
ഇ-മലയാളിയുടെ 2018-ലെ സാഹിത്യ അവാര്‍ഡ് താഴെ പറയുന്നവര്‍ക്ക് സമ്മാനിക്കുവാന്‍ അവാര്‍ഡ് സമിതി തീരുമാനിച്ചു.

മലയാള ഭാഷക്ക് നല്‍കിയ സമഗ്ര സാഹിത്യ സംഭാവന: ജോര്‍ജ് മണ്ണിക്കരോട്ട്, ജോണ്‍ ഇളമത.
ജനപ്രിയ എഴുത്തുകാരന്‍: രാജു മൈലപ്ര
കഥ: ജോസഫ് എബ്രഹാം
കവിത: ജോസഫ് നമ്പിമഠം
ലേഖനം: ബ്ലസന്‍ ഹൂസ്റ്റന്‍

അവാര്‍ഡുകള്‍ ഈ മാസം (ജൂണ്‍) 30നു 3 മണി മുതല്‍ ന്യു യോര്‍ക്ക് ക്വീന്‍സിലെ ടൈസന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ സമ്മാനിക്കും. സാഹിത്യ ചര്‍ച്ചയോടെയാണു സമ്മേളനം ആരംഭിക്കുന്നത്. എല്ലാവരെയും ചര്‍ച്ചയിലേക്കും സമ്മേളനത്തിലേക്കും സാദരം ക്ഷണിക്കുന്നു.

ഇ-മലയാളിയുടെ എല്ലാ എഴുത്തുകാര്‍ക്കും, വായനക്കാര്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും അവരുടെ സഹായസഹകരണങ്ങള്‍ക്ക് ഞങ്ങളുടെ നന്ദി

ഇ-മലയാളിയില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച രചനകള്‍ക്കാണു അവാര്‍ഡ്. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമാക്കി നല്‍കുന്ന ഈ അവാര്‍ഡ് ഇപ്രാവശ്യം അമേരിക്കന്‍ എഴുത്തുകാര്‍ക്കാണ് നല്‍കുന്നത്. വരും വര്‍ഷങ്ങളില്‍ ആഗോള തലത്തിലുള്ള എഴുത്തുകാരെ ഉള്‍പ്പെടുത്തികൊണ്ട് അവാര്‍ഡ് നല്‍കാന്‍ ആലോചിക്കുന്നുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവരെ ഈ വര്‍ഷം പരിഗണിക്കേണ്ടെന്നു കമ്മറ്റി തീരുമാനിച്ചിരുന്നു. ഇത് വരും കൊല്ലങ്ങളിലും പ്രാബല്യത്തില്‍ വരുത്തും. അവാര്‍ഡ് ലഭിച്ച് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമേ ആ എഴുത്തുകാരനെ/കാരിയെ വീണ്ടും പരിഗണിക്കയുള്ളു.

എഴുത്തുകാരുടെ ജീവിത കുറിപ്പുകളും അഭിമുഖവും വരും ദിനങ്ങളില്‍

സ്‌നേഹത്തോടെ
ഇ മലയാളി പത്രാധിപസമിതി 
ഇ-മലയാളി 2018 സാഹിത്യ അവാര്‍ഡ് ജേതാക്കള്‍; 30-നു അവാര്‍ഡുകള്‍ സമ്മാനിക്കും
from top left, Raju Mylapra, Joseph Nambimadom, George Mannikkarott, John Ilamatha, Blessen Houston, Joseph Abraham
Join WhatsApp News
George Thumpayil 2019-06-06 14:53:47
Congratulations to all winners.  
Sudhir Panikkaveetil 2019-06-06 13:13:29
അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ !
ഇ മലയാളിയുടെ ഇത്തരം സംരംഭങ്ങൾക്ക്  വിജയാശംസകൾ .
ജോസഫ് നന്പിമഠം 2019-06-06 15:42:15
ഈമലയാളിക്കും, അവാർഡ് കമ്മറ്റിക്കും നന്ദി. എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ. 
Jyothylakshmy Nambiar 2019-06-07 04:38:26
എല്ലാ അവാർഡ് ജേതാക്കൾക്കും എന്റെ അഭിനന്ദനങ്ങൾ. എഴുത്തുകാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ മറ്റു ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ നിന്നും വ്യത്യസ്തമായി ഇ-മലയാളിയുടെ ഈ സംരംഭം പ്രശംസനീയം തന്നെ. 
Easow Mathew 2019-06-07 10:13:41
Congratulations to all award winners! Also, acknowledge the great services of emalayalee, especially the encouragement to all writers. Dr. E.M. Poomottil
Secular 2019-06-08 18:32:20
ഈ അവാർഡുകൾ ഒരു പ്രത്യേക മത വിഭാഗത്തിൽ പെട്ടവർക്ക് മാത്രമായി കൊടുത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. ജാതി സമവാക്യങ്ങളെ കാറ്റിൽ പരത്തിയ ജൂറി അംഗങ്ങളോടുള്ള അമർഷം രേഖപ്പെടുത്തുന്നു. ആറെണ്ണത്തിൽ മൂന്നെണ്ണം അച്ചായൻമാർക്കു കൊടുത്തോ ബാക്കി ഉള്ളതിൽ ഒരു നായര്, ഒരു ഈഴവൻ ഒരു ഇസ്‌ലാം അതല്ലേ അതിന്റെ ഒരു ഇത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക