Image

മെക്‌സിക്കോ ചുങ്ക ഭീഷണി വിജയത്തിലേയ്ക്ക് (ബി ജോണ്‍ കുന്തറ)

Published on 07 June, 2019
മെക്‌സിക്കോ ചുങ്ക ഭീഷണി വിജയത്തിലേയ്ക്ക് (ബി ജോണ്‍ കുന്തറ)
ആവക്കാഡോ, മാങ്ങാ, കപ്പ, ടുമാറ്റോ, ഇവയുടെ വില വര്‍ധിക്കില്ല നമുക്കെല്ലാം നിര്‍ഭയം കടകളിലേക്ക് പോകാം. മെക്‌സിക്കന്‍ ഭരണകൂടം ട്രംപിന്‍റ്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി, പ്രധാനമായും തെക്കുനിന്നും അഭയാര്‍ത്ഥികള്‍ ഒഴുകുന്ന ഗോട്ടിമാല അതിര്‍ത്തി ആര്‍മിയെ ഉപയോഗിച്ചു നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കൂടാതെ അന്താരാഷ്ട്രീയ നിയമപ്രകാരമുള്ള അഭയാര്‍ത്ഥി നിയമങ്ങള്‍ മെക്‌സിക്കോ പാലിക്കും.

ഇപ്പോള്‍ നടന്നുവരുന്ന അഭയാര്‍ത്ഥി കള്ളക്കടത്തുകാരെ നിരോധിക്കും കഴിഞ്ഞ മാസം മാത്രം ഒന്നരലക്ഷത്തോളം അഭയാര്‍ത്ഥികളാണ് അമേരിക്കമെക്‌സിക്കോ അതിര്‍ത്തിയില്‍ എത്തിയത്. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ഹോം ലാന്‍ഡ് സെക്യൂരിറ്റി പറയുന്നുണ്ട് എങ്കിലും ട്രംപൊഴിച്ചു ഒരു രാഷ്ട്രീയക്കാരും ചെവികൊടുക്കുന്നില്ലായിരുന്നു. യൂ സ് കോണ്‍ഗ്രസ് വെറും വാചക കസര്‍ത്തു വേദി ആയിമാറിയിരിക്കുന്നല്ലോ.
നിരവധി റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ചുങ്ക ഭീഷണി മോശം അത് അമേരിക്കന്‍ ജനതയുടെ മടിശീലയെ ബാധിക്കും ആയതിനാല്‍ തങ്ങള്‍ പ്രസിഡനറ്റിന് എതിര് എന്നു വിളിച്ചുപറഞ്ഞു ഡെമോക്രാറ്റ് നേതാക്കള്‍ ട്രംപിനെ മടയനെന്നും, അധികാര ദുര്‍വിനിയോഗി എന്നെല്ലാമെന്നു പറഞ്ഞു ബഹളം കൂട്ടി അത് പ്രതീക്ഷിക്കുന്നത്.

കണക്കുകള്‍ പറയുന്നു മെയ് മാസം മാത്രം 4000 ത്തിലധികം കുട്ടികളെ വാടകക്കെടുത്ത അഭയാര്‍ത്ഥികളെ പിടികൂടി. കൂടാതെ അഭയാര്‍ഥികളുടെ മറവില്‍ പെണ്‍ വാണിഭം മയക്കുമരുന്നു കടത്തല്‍ ഇവ മുറപോലെ നടക്കുന്നുമുണ്ട് .

ഇതെല്ലാം ഒരുരഹസ്യമല്ല. ട്രംപ് ഭരണകൂടം മാസങ്ങളായി പരിശ്രമിക്കുന്നു ഇതിനെല്ലാം ഒരു വിരാമമല്ല ഒരു കുറവെങ്കിലും വരുത്തുന്നതിന്. ഡെമോക്രാറ്റ്‌സ്‌ഹൌസ് നിയന്ധ്രിക്കുന്നിടത്തോളം കാലം അവര്‍ക്കു ട്രംപിനെ ഇമ്പീച്ചു ചെയ്യണം അതല്ലാതെ മറ്റൊരു കാര്യവും ചര്‍ച്ചനടത്തുന്നതിനു സമയമില്ല.

ശ്രമങ്ങളൊന്നും ഫലിക്കുന്നില്ല എന്നനിലവന്നപ്പോള്‍ ട്രപ് തനിക്കു നേരിട്ടു നടപ്പാക്കുവാന്‍ പറ്റുന്ന വഴികളിലേക്ക് നീങ്ങി.മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേയ്ക് വരുന്ന ഇറക്കുമതി സാധങ്ങളുടെ ചുങ്കവര്‍ദ്ധന .ഇതിനെ ട്രേഡ് വാര്‍ എന്ന് പലരും മുദ്രകുത്തിയിട്ടുണ്ട്.

ഇവിടെ ഏതാനും ഉപഭോക്ത വസ്തുക്കളുടെ വില അല്‍പ്പം വര്‍ദ്ധിക്കും എന്നിരുന്നാല്‍ ത്തന്നെയും അധികമായി ബാധിക്കുന്നത് മെക്‌സിക്കോയെ ആയിരിക്കും.

ഒന്നാലോചിച്ചു നോക്കൂ ട്രംപ് വിരോധം മാറ്റിനിറുത്തി രാജ്യനന്മ മുന്നില്‍ക്കണ്ടു രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ വടംവലികളുടെ ഒരു കാര്യവുമില്ല. പുറം രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ അനായാസേന മുന്നോട്ടുപോകും.ഇന്നത്തെ സാഹചര്യത്തില്‍ മെക്‌സിക്കോ, ചൈന ഈ രാജ്യങ്ങള്‍ എല്ലാ ചര്‍ച്ചകളിലും പങ്കെടുക്കുന്നത് അമേരിക്കയിലെ രാഷ്ട്രീയ തൊഴുത്തില്‍ക്കൂത്തു മുന്നില്‍ക്കണ്ടുകൊണ്ട്.

ഇതൊരു തുടക്കം മാത്രം തെക്കനതിര്‍ത്തിയില്‍ ഇന്നു നടമാടുന്ന സംഘര്‍ഷാവസ്ഥക്ക് ഒരു ശാശ്വത പരിഹാരം കാണണമെന്നാണ് ഒട്ടുമുക്കാല്‍ അമേരിക്കന്‍ ജനതയുടെയും ആഗ്രഹം. 2020വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇതായിരിക്കും ഒരു പ്രധാന വിഷയം കാത്തിരുന്നു കാണാം.



Join WhatsApp News
Boby Varghese 2019-06-07 18:20:14
President Clinton, Bush and Obama were telling us that China was using illegal practices in business and trade. They all talk and talk. No previous Presidents would lift their little fingers against China. The Chinese steal our intellectual properties left and right. For example, Apple I phones are made in China. They steal our technology and produces Huawei phones without spending one penny for innovations. They could sell I phones much cheaper worldwide. Similarly, Black and Decker products are mostly made in China. The Chinese sell the same products cheaper all over the world in different names. They don't have to spend any money for research. Trump is trying his best to punish China and make them do business legally. But our fake news and Democrats are blaming Trump for Trade war.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക