Image

ഡോ. ബേസില്‍ ജോണ്‍ തോമസിന് അധ്യാപന മികവിന് മൂന്ന് അന്താരാഷ്ട്ര അംഗീകാരങ്ങള്‍

Published on 08 June, 2019
ഡോ. ബേസില്‍ ജോണ്‍ തോമസിന് അധ്യാപന മികവിന് മൂന്ന് അന്താരാഷ്ട്ര അംഗീകാരങ്ങള്‍
മസ്‌കറ്റ്: ഒമാനിലെ സൂര്‍ സര്‍വകലാശാലയിലെ ഹ്യൂമണ്‍ റിസോഴ്സ് പ്രൊഫസറായ Dr. ബേസില്‍ ജോണ്‍ തോമസിന് മാനേജ്‌മെന്റ് രംഗത്തെ അധ്യാപന മികവിന് മൂന്ന് അന്താരാഷ്ട്ര അംഗീകാരങ്ങള്‍

വേള്‍ഡ് ഫെഡറേഷന്‍ ഓഫ് അക്കാദമിക് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സി.എം.ഒ. ഏഷ്യയും ചേര്‍ന്ന് നല്‍കുന്ന മികച്ച അധ്യാപകനുള്ള അവാര്‍ഡും, ഗ്ലോബല്‍ ഔട്ട് റീച്ച് റിസര്‍ച്ച് എജ്യുക്കേഷണല്‍ അവാര്‍ഡും, ലഭിച്ചതിന് പുറമേ, മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ മികച്ച നൂറു പ്രൊഫസര്‍മാരില്‍ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അടൂര്‍. ആനന്ദപ്പള്ളി. തൊണ്ടലില്‍ പരേതനായ പ്രൊഫസര്‍ തോമസ് ജോണ്‍ന്റെ. മകനാണ്. ഒമാനില്‍ മസ്‌കറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്

കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് എജ്യുക്കേഷന്‍ കോണ്‍ഗ്രസ് ഫൗണ്ടര്‍ ആര്‍.എല്‍. ഭാട്ടിയ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് സമ്മാനിച്ചു.

കഴിഞ്ഞ മാസം ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ ഔട്ട് റീച്ച് റിസര്‍ച്ച് എജ്യുക്കേഷന്‍ പുരസ്‌കാരവും ഇദ്ദേഹം ഏറ്റുവാങ്ങുകയുണ്ടായി.

മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രൊഫസര്‍ക്ക് ഉള്ള അംഗീകാരം ജൂലായില്‍ മുംബൈയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഏറ്റുവാങ്ങും.

നാലുവര്‍ഷം മുമ്പാണ് Dr. ബേസില്‍ ജോണ്‍ ഒമാനിലെ സൂര്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായിച്ചേര്‍ന്നത്.

വാര്‍ത്ത - ബിജു വെണ്ണിക്കുളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക