Image

എസ്എസ്എല്‍സി എന്‍ഡോവ്‌മെന്റിന് അപേക്ഷ ക്ഷണിച്ചു

Published on 08 June, 2019
എസ്എസ്എല്‍സി എന്‍ഡോവ്‌മെന്റിന് അപേക്ഷ ക്ഷണിച്ചു



കുവൈത്ത് സിറ്റി : കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ആലപ്പുഴ ജില്ലയില്‍നിന്നും ഉന്നത വിജയം നേടിയ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍, കുവൈറ്റ് (അജപാക്) നല്‍കുന്ന വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, മാര്‍ക്ക്‌ലിസ്റ്റിന്റെ കോപ്പി (പഠിച്ച സ്‌കൂളിലെ പ്രധാന അധ്യാപകന്റെ സാക്ഷി പത്രം), റേഷന്‍ കാര്‍ഡിന്റെ കോപ്പി, വരുമാന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫിസര്‍ സാക്ഷ്യപെടുത്തിയ പകര്‍പ്പ്), രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 15നകം താഴെ കൊടുത്തിരിക്കുന്ന മേല്‍വിലാസത്തിലോ, ഇ മെയില്‍ വിലാസത്തിലോ അയയ്ക്കുക.

രാജീവ് നടുവിലേമുറി, വലിയകുളങ്ങര (പി ഓ), മാവേലിക്കര4, പിന്‍: 690104
ഇ മെയില്‍ :ajpakkuwait@gmail.com.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക