Image

2020ൽ ഇറാക്ക് സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ

Published on 11 June, 2019
2020ൽ ഇറാക്ക് സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ
വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: സു​​​ര​​​ക്ഷാ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ലും അ​​​ടു​​​ത്ത​​​ വ​​​ർ​​​ഷം ഇ​​​റാ​​​ക്കി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്താ​​​ൻ ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ . റി​​​യൂണി​​​യ​​​ൻ ഓ​​​ഫ് എ​​​യ്ഡ് ഏ​​​ജ​​​ൻ​​​സീ​​​സ് ഫോ​​​ർ ദി ​​​ഓ​​​റി​​​യ​​​ന്‍റ​​​ൽ ച​​​ർ​​​ച്ച​​​സ് എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ക്ക​​​വേ​​​യാ​​​ണ് മാ​​​ർ​​​പാ​​​പ്പ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. ഇ​​​റാ​​​ക്കി​​​ൽ ഇ​​​തു​​​വ​​​രെ ഒ​​​രു മാ​​​ർ​​​പാ​​​പ്പ​​​യും സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. 

ഇ​​​റാ​​​ക്കി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ ക്രൈ​​​സ്ത​​​വ​​​ർ ഐ​​​എ​​​സി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ മൂ​​​ലം ഏ​​​റെ ദു​​​രി​​​തം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്ന​​​വ​​​രാ​​​ണ്. ഇ​​​റാ​​​ക്കി​​​നെ​​​പ്പ​​​റ്റി​​​യു​​​ള്ള ചി​​​ന്ത എ​​​പ്പോ​​​ഴും ത​​​ന്‍റെ ഉ​​​ള്ളി​​​ലു​​​ണ്ടെ​​​ന്നു മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണം. സ​​​മാ​​​ധാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു വാ​​​തോ​​​രാ​​​തെ പ​​​റ​​​യു​​​ക​​​യും അ​​​തേ​​​സ​​​മ​​​യം യു​​​ദ്ധ​​​ത്തി​​​നു വേ​​​ണ്ട ആ​​​യു​​​ധ​​​ങ്ങ​​​ൾ വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ കാ​​​പ​​​ട്യ​​​ത്തെ മാ​​​ർ​​​പാ​​​പ്പ വി​​​മ​​​ർ​​​ശി​​​ച്ചു. അ​​​ഭ​​​യാ​​​ർ​​​ഥി ബോ​​​ട്ടു​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ആ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി വ​​​രു​​​ന്ന ക​​​പ്പ​​​ലു​​​ക​​​ളെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യും ചെ​​​യ്യു​​​ന്ന ചി​​​ല യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ന​​​ട​​​പ​​​ടി പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക