Image

കാമുകിക്ക് വേണ്ടി വിമാന റാഞ്ചല്‍ ഭീഷിണി; മുംബൈ വ്യവസായിക്ക് ജീവപര്യന്തം തടവ്

കല Published on 11 June, 2019
കാമുകിക്ക് വേണ്ടി വിമാന റാഞ്ചല്‍ ഭീഷിണി; മുംബൈ വ്യവസായിക്ക് ജീവപര്യന്തം തടവ്

വിമാനം റാഞ്ചുമെന്ന് ഭീഷിണി സന്ദേശം നല്‍കിയതിന് മുംബൈ വ്യവസായിയായ ബ്രിജു സള്ളയ്ക്ക് ജീവപര്യന്തം തടവ്. എന്‍.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. ബ്രിജു തീവ്രവാദിയോ, ഭീകരനോ, കുറ്റവാളിയോ ആയിരുന്നില്ല എന്നതാണ് കൗതുകകരം. വിമാന കമ്പിനിയില്‍ ജോലി ചെയ്യുന്ന തന്‍റെ കാമുകിയുടെ സ്ഥലം മാറ്റത്തിന് വേണ്ടിയാണ് ഇയാള്‍ റാഞ്ചല്‍ സന്ദേശം നല്‍കിയത്. 
2017 ഒക്ടോബര്‍ മുപ്പതിന് ജെറ്റ് എയര്‍വേസ് വിമാനത്തിന്‍റെ ടോയ്ലെറ്റില്‍ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് സന്ദേശം ഇംഗ്ലീഷിലും ഉറുദുവിലും എഴുതി പതിപ്പിക്കുകയായിരുന്നു. ഭീഷിണി സന്ദേശം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ജെറ്റ് എയര്‍വേസ് വിമാനം അന്ന് അടിയന്തരമായി അഹമ്മദ്ബാദ് വിമാനത്താവളത്തില്‍ ഇറക്കി. സള്ളയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 
ഭീഷിണി സന്ദേശം ഗൗരവത്തില്‍ എടുത്ത് ജെറ്റ് എയര്‍വെയ്സ് ഡല്‍ഹി സര്‍വീസുകള്‍ നിര്‍ത്തി വെക്കുമെന്നായിരുന്നു സള്ളയുടെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഡല്‍ഹി ഓഫീസില്‍ ജോലി ചെയ്യുന്ന തന്‍റെ പെണ്‍സുഹൃത്തിന് മുംബൈ ഓഫീസിലേക്ക് സ്ഥലംമാറ്റം ലഭിക്കുമെന്നും സള്ള കണക്കുകൂട്ടി. എന്തായാലും വിഡ്ഡിത്തം ചെയ്തതിന് ഒരു ജീവപര്യന്തം അനുഭവിക്കുകയാണ് ഇപ്പോള്‍ സള്ള. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക