Image

ഓടുന്ന എസ്‌യുവി കാറില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട് കൊലപാതക ശ്രമം; ഭര്‍ത്താവും മാതാപിതാക്കളും ഒളിവില്‍

Published on 11 June, 2019
 ഓടുന്ന എസ്‌യുവി കാറില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട് കൊലപാതക ശ്രമം; ഭര്‍ത്താവും മാതാപിതാക്കളും ഒളിവില്‍

ചെന്നൈ: ഓടുന്ന എസ്‌യുവി കാറില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും ക്രൂരത. അടുത്തുള്ള കടയില്‍ നിന്നും ഇതിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഭര്‍ത്താവും വീട്ടുകാരും കുടുങ്ങി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വച്ചാണ് വിവാദ സംഭവമുണ്ടായിരിക്കുന്നത്.

38കാരിയായ ആരതി അരുണിനെയാണ് ഭര്‍ത്താവ് മാതാപിതാക്കളുടെ സഹായത്തോടെയാണ് ഈ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. അരുണ്‍ ജൂഡ് അമല്‍രാജ് എന്ന എന്‍ജിനിയറാണ് ഇത്തരത്തില്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത്.
ഭര്‍ത്താവുമായി തെറ്റിക്കഴിയുകയായിരുന്ന ആരതിയും രണ്ട് മക്കളും കഴിഞ്ഞമാസമാണ് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. പുതിയൊരു ജീവിതം തുടങ്ങാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ വീണ്ടും ഒത്തുതീര്‍പ്പിന് തയ്യാറായത്. സംഭവത്തിന് ശേഷം ഇയാളും മാതാപിതാക്കളും ഒളിവിലാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക