Image

യു എസ് വ്യോമസേനയില്‍ ടര്‍ബനും, താടിയും അനുവദിച്ച ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് എയര്‍മാന്‍

പി പി ചെറിയാന്‍ Published on 12 June, 2019
യു എസ് വ്യോമസേനയില്‍ ടര്‍ബനും, താടിയും അനുവദിച്ച ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് എയര്‍മാന്‍
വാഷിംഗ്ടണ് ഡി സി: അമേരിക്കന്‍ വ്യോമസേനയില്‍ ടര്‍ബന്‍ ഉപയോഗിക്കുന്നതിനും, താടി വളര്‍ത്തുന്നതിനും അനുമതി ലഭിച്ച ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് എയര്‍മാന്‍ എന്ന ബഹുമതി ഹര്‍പ്രതിന്‍ണ്ടര്‍ സിംഗിന്.

വാഷിംഗ്ടണ്‍ എയര്‍ഫോഴ്‌സ് ബേസില്‍ ചീഫ് ക്രൂവായ സിംഗിന് മതപരമായ വിശ്വാസത്തിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചത് ഇനി ചരിത്രത്തിന്റെ ഒരു ഭാഗമായി മാറും.

സിക്ക് അമേരിക്കന്‍ ലീഗില്‍ ഡിഫന്‍സ് ആന്റ് എഡുക്കേഷന്‍ ഫണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തിയതാണിത്.

2017 ല്‍ സര്‍വ്വീസിലുണ്ടായിരുന്ന ആദ്യ സിക്ക് ബാച്ചിന് ഈ അനുമതി നിഷേധിച്ചിരുന്നു. അടുത്തിടെയാണ് യു എസ് കരസേനയിലുള്ള സിക്ക് മത വിശ്വാസികള്‍ക്കും, മുസ്ലീം മതവിശ്വാസികള്‍ക്കും അവരുടെ മതവിശ്വാസ മനസരിച്ച് വസ്ത്രധാരണം ചെയ്യുന്നതിന് അനുമതി ലഭിച്ചിരുന്നു. മുസ്ലീം എയര്‍ഫോഴ്‌സ് ഓഫീസര്‍ക്ക് ഹിജബാ ധരിക്കാന്‍ അനുമത് ലങിച്ചതിനെ തുടര്‍ന്നാണ് സിക്ക് സമുദായാംഗമായ ഹര്‍പ്രീതിന്‍ണ്ടര്‍ സിംഗ് ആവശ്യം ഉന്നയിച്ചത്.

മതവിശ്വാസം കാത്തുസൂക്ഷിച്ചു രാജ്യത്തെ സേവിക്കുവാനുള്ള അവസരം നല്‍കണമെന്നാണ് എസി എന്‍ യു സീനിയര്‍ സ്റ്റാഫ് അറ്റോര്‍ണി ഹെതര്‍ വീവര്‍ അഭിപ്രായപ്പെട്ടു.
യു എസ് വ്യോമസേനയില്‍ ടര്‍ബനും, താടിയും അനുവദിച്ച ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് എയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക