Image

ട്രെയിന്‍ അപകടം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‌ ക്രൂര മര്‍ദനം: വായില്‍ മൂത്രമൊഴിച്ചു, ദൃശ്യങ്ങള്‍ പുറത്ത്‌

Published on 12 June, 2019
ട്രെയിന്‍ അപകടം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‌ ക്രൂര മര്‍ദനം: വായില്‍ മൂത്രമൊഴിച്ചു,  ദൃശ്യങ്ങള്‍ പുറത്ത്‌


ഉത്തര്‍പ്രദേശിലെ ഷാംലിക്ക്‌ അടുത്ത്‌ ഗുഡ്‌സ്‌ ട്രെയിന്‍ പാളം തെറ്റിയത്‌ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‌ ക്രൂര മര്‍ദനം. റെയില്‍വെ പൊലീസാണ്‌ മര്‍ദിക്കുന്നത്‌.

അവര്‍ സാധാരണ വേഷത്തിലായിരുന്നു. ഒരാളെന്റെ ക്യാമറ പിടിച്ചു വാങ്ങി നിലത്തിട്ടു. അതെടുക്കാന്‍ തുനിഞ്ഞപ്പോള്‍ വീണ്ടും ഉപദ്രവിച്ചു. ഞാന്‍ ശരിക്കും അകപ്പെട്ടു, അവര്‍ എന്റെ വായിലേക്ക്‌ മൂത്രമൊഴിച്ചു.

 മര്‍ദനത്തിരയായ റിപ്പോര്‍ട്ടറുടെ വാക്കുകളാണിത്‌. വാര്‍ത്താ ഏജന്‍സിയായ എ എന്‍ഐ ആണ്‌ സംഭവത്തിന്റെ വീഡിയോ പുറത്ത്‌ വിട്ടിരിക്കുന്നത്‌. ന്യൂസ്‌ 24 ലെ റിപ്പോര്‍ട്ടാണ്‌ മര്‍ദനത്തിരയായത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക