Image

ഡാളസില്‍ വിസ ക്യാമ്പ് ജൂണ്‍ 15 നു (ഇന്ന് ശനിയാഴ്ച)

പി പി ചെറിയന്‍ Published on 15 June, 2019
ഡാളസില്‍ വിസ ക്യാമ്പ് ജൂണ്‍ 15 നു (ഇന്ന് ശനിയാഴ്ച)
ഡാലസ് : ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, കേരള  അസോസിയേഷന്‍ ഓഫ് ഡാലസുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാലസില്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 15  നു  രാവിലെ 10  മുതല്‍ വൈകിട്ട് 5 വരെ ബ്രോഡ്‌വേയിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് ക്യാമ്പിനുള്ള  ഒരുക്കങ്ങള്‍ നടക്കുന്നത്.

അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള  ഇന്ത്യന്‍ വംശജര്‍ക്ക് ഒസിഐ, വിസ, റിനന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാമ്പില്‍ എത്തിയാല്‍ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റണ്‍ സികെജിഎസ് ഓഫീസില്‍ അയയ്ക്കുവാന്‍ കഴിയും. ഇതുമൂലം കാലതാമസം ഒഴിവാക്കുവാന്‍ കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

ഡാളസില്‍ വിസ ക്യാമ്പ് ജൂണ്‍ 15 നു (ഇന്ന് ശനിയാഴ്ച)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക