Image

ഡോ:അലക്‌സ് ടി തോമസ് ജൂണ്‍ 18നു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

പി.പി. ചെറിയാന്‍ Published on 15 June, 2019
ഡോ:അലക്‌സ് ടി തോമസ്  ജൂണ്‍ 18നു  ഐ  പി എല്ലില്‍ പ്രസംഗിക്കുന്നു
പെന്‍സില്‍വാനിയ  :  നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസനം ഇടവക മിഷന്‍  ട്രഷറാറും, മാര്‍ത്തോമാ ചര്‍ച്ച ഫിസിഷ്യന്‍സ് ആന്‍ഡ് ഡെന്റിസ്‌റ്‌സ് അസോസിയേഷന്‍  പ്രസിഡന്റും, ബൈബിള്‍ പണ്ഡിതനും ,പെന്‍സില്‍വാനിയയില്‍ മുപ്പതു വര്ഷമായി സൈക്യാട്രിസ്റ്റുമായ ഡോ അലക്‌സ് ടി തോമസ് ജൂണ്‍ 18 ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലയ്ന്‍ സജീവമാകുന്നത്. 

വിവിധ സഭ മേലധ്യക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. മെയ് 23 ന് ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ഡോ അലക്‌സ് ടി തോമസിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1712 770 4821 എന്ന പുതിയ ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു

 സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍)

tamathew@hotmail.com,713 436 2207

ഡോ:അലക്‌സ് ടി തോമസ്  ജൂണ്‍ 18നു  ഐ  പി എല്ലില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക