Image

ആറാം സാഹിത്യ സംഗമം- എന്റെ കണ്ണുകളില്‍ (അജിത്ത് പള്ളം, ഗോവ)

Published on 15 June, 2019
ആറാം സാഹിത്യ സംഗമം- എന്റെ കണ്ണുകളില്‍ (അജിത്ത് പള്ളം, ഗോവ)
(ഗോവ നിവാസിയായ ശ്രീ അജിത് പള്ളം സാഹിത്യത്തിലെ വിവിധ  ശാഖകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി എഴുത്തുകാരനാണ്.  ബഹുമുഖപ്രതിഭയായ ശ്രീ അജിത് നാടകരചയിതാവും, നടനുമാണ് . ഇദ്ദേഹത്തിന്റെ നാടകങ്ങളും,സ്കിറ്റുകളും ഇദ്ദേഹം സംവിധാനം ചെയ്യുന്നു. ഗോവയില്‍ ജൂണ്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ നടന്ന ആറാം സാഹിത്യ സംഗമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദൃക്ക്‌സാക്ഷി വിവരണം വായിക്കുക. ഇമലയാളിയുടെ വായനക്കാര്‍ക്കായി ശ്രീ അജിത്തില്‍ നിന്നും ഇനിയും രചനകള്‍ പ്രതീക്ഷിക്കാം.)

ആറാം സാഹിത്യ സംഗമം, എന്റെ കണ്ണുകളില്‍

 പ്രവാസി മലയാളികള്‍ക്ക് തങ്ങളുടെ സാഹിത്യ അഭിരുചികള്‍ തുറന്ന് പ്രകടിപ്പിക്കുവാനും സമാന ചിന്താഗതിക്കാരായ ഒരു പറ്റം സാഹിത്യകുതുകികളുമായി അല്പ സമയം ചിലവഴിക്കാനും കഴിഞ്ഞ അഞ്ച്  വര്ഷം കൊണ്ട് ഗോവയിലെ മഡ്ഗാവില്‍ സ്ഥിതി ചെയ്യുന്ന രവീന്ദ്രഭവന് എന്ന സാംസ്കാരിക  നിലയം സാക്ഷിയാകുന്നു.

 ഇത്തവണയും പതിവ് പോലെ ജൂണ് ഒന്ന്, രണ്ട് തീയതികള് രവീന്ദ്രഭവന്റെ അങ്കണവും,  അകത്തളവും പ്രവാസി മലയാളി സാഹിത്യകാരന്മാരുടെ കൂടിച്ചേരലുകള്‍ക്ക് സാക്ഷ്യം വഹിച്ചു.

 ഫെഡറേഷന് ഒഫ് ഓള്‍ ഗോവ മലയാളി അസോസിയേഷന്‍സ് (ഫാഗ്മ) ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആറാമത് പ്രവാസി മലയാളി സാഹിത്യ സംഗമം സാഹിത്യ ആസ്വാദകര്‍ക്ക്  വിഭവസമൃദ്ധമായ ഒരു സദ്യയാണ് സമ്മാനിച്ചത്.

 ജൂണ് ഒന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച സംഗമത്തില് പങ്കെടുക്കുന്നതിനായി 31ാം തീയതിമുതല് തന്നെ പല ഭാഗങ്ങളില് നിന്നുമായി സാഹിത്യകാരന്മാര് എത്തിത്തുടങ്ങിയിരുന്നു. പുതുതലമുറയിലെ കുരുന്നുകള്ക്ക് മലയാളത്തിനെ അറിയുവാനും, അവരെ സാഹിത്യമേഖലയിലേക്ക് കൈപിടിച്ചുയര്ത്താനും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലയാളം മിഷന് ഗോവ ചാപ്റ്ററിലെ   കുട്ടികള് അവതരിപ്പിച്ച കവിതാ മല്‌സരത്തോടെയാണ് സംഗമ വേദി സജീവമായത്. തുടര്ന്ന് കുട്ടികളുടെ വാര്ത്താ അവതരണ മത്സരവും നടന്നു. ( എന്തെങ്കിലും കാരണത്താല് ഏതെങ്കിലും കുഞ്ഞുങ്ങളുടെ പേരുകള് എഴുതാന് വിട്ടുപോയാല് അവര്ക്കത് വിഷമമാകും എന്നുള്ളതിനാല് പേരുകള് എഴുതുന്നില്ല) തുടര്ന്ന് നടന്ന സംഗമത്തിന്റെ ഉത്ഘാടന സമ്മേളനത്തില് കൊങ്കിണിയിലെ പ്രശ്‌സ്ത സാഹിത്യകാരനായ ദാമോദര് മൗസോ വിശിഷ്ടാതിഥിയായിരുന്നു പ്രവാസികളുടെ മനമറിഞ്ഞ, അവരുടെ വേദനകളറിയുന്ന, സന്തോഷങ്ങളറിയുന്ന, അസ്തിത്വമറിയുന്ന പ്രശ്‌സ്ത സാഹിത്യകാരിയായ വിദ്യാവാചസ്പതി ഉൃ.കെ. പി സുധീരയുടേയും,  മുസാഫര് അഹമ്മദിന്റേയും സാന്നിധ്യം ഉത്ഘാടന വേദിയെ ധന്യമാക്കി. '' *എവിടെ മലയാളി അവിടെയെല്ലാം മലയാളം''* ഈ മുദ്രാവാക്യം യാഥാര്ത്ഥ്യമാക്കാന് സ്വയം സമര്പ്പിച്ച മലയാളം മിഷന് ഡയറക്ടര് പ്രൊ. സുജ സൂസന് ജോര്ജ്ജ്,   കഴിഞ്ഞ അഞ്ചു  സാഹിത്യ സംഗമത്തിന്റേയും  അമരക്കാരന്, ഗോവയിലെ  പ്രവാസി മലയാളി സാഹിത്യ കൂട്ടായ്മയുടെ അഭിമാനം പ്രശസ്ത പ്രവാസി എഴുത്തുകാരന്  *കണക്കൂര് ആര്. സുരേഷ് കുമാര്* , ഗോവയുടെ സ്വന്തം സാഹിത്യകാരിയും, സാഹിത്യ സംഗമം കണ്വീനറുമായ രാജേശ്വരീ നായര് എന്നിവരും ഉത്ഘാടന വേദിയില് സന്നിഹിതരായിരുന്നു. ഫാഗ്മ പ്രസിഡന്റ് വാസു നായര് അതിഥികളെ സദസിന് പരിചയപ്പെടുത്തി. പതിനൊന്നു പ്രവാസി  എഴുത്തുകാരികളുടെ രചനയെ കോര്ത്തിണക്കി രമ പ്രസന്ന പിഷാരടി തയ്യാറാക്കിയ  കഥാ സമാഹാരം വെയില്മഴക്കഥകള്, രമാ പ്രസന്ന പിഷാരടിയുടെ കവിതയില് നിന്നും കൈ തൊട്ടുണര്ത്തീടാം( കവിതാ സമാഹാരം), ഗീതാ ഡി. നായരുടെ ജ്യോതി സ്വരൂപവും കുറേ കാക്കകളും( കഥാ സമാഹാരം) പ്രസീത ടി. പിയുടെ അകം( നോവല്) രാജേശ്വരീ നായരുടെ സെല്ഷയുടെ മമ്മി( കഥാ സമാഹാരം) എന്നീ പുസ്തകങ്ങളുടെ പ്രകാശനം  നടന്നു. ഗോവയിലെ കലാ, സാഹിത്യ, സാംസ്ക്കാരിക മേഖലകളില് സജീവമായ ശ്രീമതി സലില ദിനുകുമാര് പരിപാടിയില് അവതാരകയായിരുന്നു.

പിന്നീട് നടന്ന പാനല് ചര്ച്ചയില്  പൂനെയില് നിന്നും പ്രസിദ്ധീകരിക്കുന്ന വാഗ്‌ദേവതാ മാസികയുടെ എഡിറ്റര് വേലായുധന് സാര്‍   മോഡറേറ്റര് ആയിരുന്നു.ശ്രീമതി. രമാ പ്രസന്ന പിഷാരടി, ശ്രീ.  ദിനേശ് ചീരശ്ശേരി, ശ്രീമതി.  ജോതിലക്ഷ്മി നമ്പ്യാര്, ശ്രീമതി അനിലാ പ്രകാശ്, ശ്രീ. ഗോവന്ദനുണ്ണി, ശ്രീമതി. ഗീതാ ഡി. നായര്, ശ്രീമതി. ഇന്ദിരാ ബാലന് എന്നിവര് ചര്ച്ചയില് പങ്കെടുത്തു. ശേഷം  ശാസ്ത്രബോധമുള്ള  മനുഷ്യര് അന്ത:വിശ്വാസങ്ങള്ക്ക് പുറകെ പോകുന്നതിന്റെ ഒരു നേര്ക്കാഴ്ചയായി അജിത്ത്  പള്ളവും സംഘവും അവതരിപ്പിച്ച  ആക്ഷേപ ഹാസ്യ സ്കിറ്റ്'' *ബവിഡ്ഢികളുടെ ശാസ്ത്രം* ''ബ കാണികള്ക്ക് വേറിട്ടൊരു അനുഭവമായി. വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെ നല്ലരീതിയില് സ്കിറ്റ് അതരിപ്പിക്കാന് കൂട്ടായി പരിശ്രമിച്ചത്   ദിനേശ് ചീരാശ്ശേരി, ജയകുമാര് രാഘവന്, ശ്രീനാരായണന്, ജോണ്‌സണ് പള്ളം, മനോജ് കുമാര്, തണല് ചന്ദ്രശേഖരന്, രമേശ് സോമന്‍, അഭിജിത്ത്, സബിന് എന്നിവരാണ്. അടുത്ത ദിവസം വീണ്ടും ഒത്തുകൂടാം എന്ന പ്രതീക്ഷയോടെ അത്തഴ സദ്യയും കഴിഞ്ഞ് എല്ലാവരും യാത്രയായി.

 ജൂണ് മാസം ആരംഭിച്ചുവെങ്കിലും വര്ഷകാലം ഇനിയും വരവ് അറിയിച്ചിട്ടില്ലാത്ത ഗോവയിലെ കത്തുന്ന ചൂടിനെ വകവയ്ക്കാതെ രാവിലെ മുതല് തന്നെ എല്ലാ സാഹിത്യകാരന്മാരും സാഹിത്യ ആസ്വാദകരും രവീന്ദ്രഭവന്റെ കോണ്ഫറന്‌സ് ഹാളില് എത്തിത്തുടങ്ങിയിരുന്നു. മലയാളി സാഹിത്യ സംഗമമാണെങ്കിലും തങ്ങളുടെ കര്മ്മമേഖലയിലെ സാഹിത്യ പ്രതിഭകളേയും, കൊങ്കണി സാഹിത്യത്തേയും നെഞ്ചോടു ചേര്ക്കുന്നതില് നമ്മള് പിശുക്കുകാട്ടുന്നവരല്ല എന്നതിന്റെ തെളിവായിരുന്നു ഗോവയിലെ പ്രശസ്ത കൊങ്കണി സാഹിത്യകാരനായ എന്. ശിവദാസിന്റെ നേതൃത്വത്തില് നടന്ന കൊങ്കണി സാഹിത്യസദസ്. ശ്രീമതി മായ, ശ്രീമതി. ഹര്ഷ ഷെട്ടി, ശ്രീ. സഞ്ജയ് വെരേക്കര്, ശ്രീ. അശോക് ബോസ്ലെ എന്നിവരാണ് കൊങ്കണി കവിയരങ്ങില് പങ്കെടുത്തത്. പിന്നീട് ശ്രീമതി രമ പ്രസന്ന പിഷാരടി നയിച്ച മലയാള കവിയരങ്ങില് മുഖ്യ അതിഥിയായിരുന്ന കെ. പി സുധീര, പ്രൊ. സുജ സൂസന് ജോര്ജ്ജ്, രമ പ്രസന്ന പിഷാരടി, ഇന്ദിരാ ബാലന്, എരുമക്കുഴി കൊച്ചുകുഞ്ഞു പിള്ള, ഇബ്രാഹിം അങ്കോള, അനില് മിത്രാനന്ദ പുര, രമേശ്, ഇ. മനോജ്, വി. ബി സത്യന്, മധുകുമാര്, രാജേശ്വരീ നായര് എന്നിവര് പങ്കെടുത്തു. പ്രായാധിക്യവും, ആരോഗ്യ പ്രശ്‌നങ്ങളും വകവയ്ക്കാതെ മുംബൈയില് നിന്നും രണ്ട് ദിവസത്തെ സാഹിത്യ സംഗമത്തില് പങ്കെടുക്കുന്നതിനും അക്ഷര പ്രേമികള്ക്ക് സമ്മാനിക്കാന് ഒരുപിടി ഹൃദ്യങ്ങളായ സാഹിത്യ രചനകളുമായി മുംബൈയില് നിന്നും വരുന്ന ശ്രീ. എരുമക്കുഴി കൊച്ചുകുഞ്ഞു പിള്ള സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. തന്റെ രചനകള് പ്രതിഫലം ഒന്നും വാങ്ങാതെ സന്തോഷത്തോടെ ഓരോരുത്തര്ക്കും നേരിട്ട് നല്കുമ്പോള് അറിയാതെ അദ്ദേഹത്തെ നമിച്ചു പോകുന്നു. അതുപോലെ അങ്കോള സാറിനേയും അഭിനന്ദിച്ചേ മതിയാകൂ.ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില് പോലും അയ്യോ വയ്യേ എന്നുപറഞ്ഞു ഒഴിഞ്ഞുമാറാന് പലരും വ്യഗ്രതകാട്ടുമ്പോള് ഇവരെ നാം മാതൃകയാക്കണം.  ഇതാണ് യഥാര്ത്ഥ സാഹിത്യ പ്രതിഭകള്.  പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെ അതിനെ വായിക്കാന് പ്രേരിപ്പിക്കുക എന്നൊരു ദൗത്യം കൂടി പുസ്തക പരിചയം നടത്തുന്നിലൂടെ ലക്ഷ്യമിടുന്നുണ്ട്. അത് അതേ രീതിയില് ഉള്‌ക്കൊള്ളുന്നതായിരുന്നു തുടര്ന്ന് നടന്ന പുസ്തക പരിചയം.

 ഒന്നാം സാഹിത്യ സംഗമത്തിന് ശേഷം എന്തുകൊണ്ടോ മാറ്റിവയ്ക്കപ്പെട്ടുപോയ ഒന്നായിരുന്നു കഥയരങ്ങ്. സമയ പരിമിധി പലപ്പോഴും വില്ലനാകുന്നത് അതിനൊരു കാരണമായിരുന്നിരിക്കണം. എന്നാല് ഇത്തവണ അതെല്ലാം മാറ്റിവച്ച് വളരെ ഭംഗിയായി കഥയരങ്ങ് അവതരിപ്പിക്കാന് സാധിച്ചു. കൈഗയില് നിന്നും എത്തിയ ശ്രീ.  കെ. വി രാജീവ് നേതൃത്വം നല്കിയ കഥയരങ്ങില് കെ. പി സുധീര, രമ പ്രസന്ന പിഷാരടി, പ്രീതാ പി. നായര്, അത്തീഖ് ബേവിഞ്ച, ജ്യോതിലക്ഷ്മി  നമ്പ്യാര്, ഗീതാ ഡി. നായര്, പുഷ്പ എം, ബ്രിജി, അര്ച്ചന സുനില് എന്നിവര് കഥകള് അവതരിപ്പിച്ചു. ( ഇനി ആരുടെയെങ്കിലും പേരുകള് വിട്ടുപോയിട്ടുണ്ടെങ്കില് ക്ഷമിക്കണം)

 വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം മലയാളം മിഷന് അധ്യാപികമാരായ മീന ജയകൃഷ്ണന്, ബീനാ വിനോദ്, സുശീല ഹരിദാസ്, വിദ്യാര്ത്ഥിയായ ചന്ദ്‌ന ആര്. പിള്ള, വിഷ്ണു ആര് നായര്, മനോജ് ഇ.  എന്നിവര് ആലപിച്ച നാടന് പാട്ടുകള് ഉച്ചമയക്കത്തിന്റെ ആലസ്യം ഇല്ലാതാക്കി. പിന്നീട്  ഓപ്പണ് ഫോറത്തില് ശ്രീ.  ഇ. പി അനില് നയിച്ച ചര്ച്ചയില് സദസിലുണ്ടായിരുന്നവര് സജീവമായി പങ്കെടുത്തു. ഇന്ഡ്യന് ജനാധിപത്യവുംസങ്കല്പവും എന്നതായിരുന്നു വിഷയം. ജനാധിപത്യത്തില് തുടങ്ങിയ ചര്ച്ച ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില് വരെ എത്തിയപ്പോഴേക്കും സമയപരിമിതി മൂലം അവസാനിപ്പിക്കേണ്ടി വന്നതില് വിഷമം തോന്നി. അതിന് ശേഷം നടന്ന സമാപന സമ്മേളനത്തില് മുതിര്ന്ന എഴുത്തുകാരായ  വാഗ്‌ദേവതാ എഡിറ്റര് ശ്രീ വേലായുധന് വാഗ്‌ദേവത, ശ്രീമതി ഇന്ദിരാ ബാലന്, ശ്രീ എം.എ ചാക്കോ എന്നിവരെ ആദരിച്ചു. കൂടാതെ വിവിധ ദേശങ്ങളില്  നിന്നും ഗോവയില് നിന്നും സംഗമത്തില് പങ്കെടുത്തവരേയും ഫെഡറേഷന് ഭാരവാഹികള് സ്‌നേഹോപഹാരം നല്കി ആദരിച്ചു. ഫെഡറേഷന് പ്രസിഡന്റ് വാസുനായര്, സെക്രട്ടറി ബാബു കെ. രാഘവന്, ട്രഷറര് ഷാജി മാധവന്, ഫെഡറേഷനിലെ മറ്റ് സംഘടനാ ഭാരവാഹികള് എന്നിവരും സമ്മേളനത്തില് പങ്കെടുത്തു. പ്രവാസി മലയാളി സാഹിത്യ കൂട്ടായ്മ  പ്രസിഡന്റ് ഞങ്ങളുടെ പ്രിയപ്പെട്ട ശിവന് ചേട്ടന്(ശിവശങ്കരന്) സംഗമത്തിന്  ആശംസകള് നേര്ന്നു സംസാരിച്ചു, പ്രോഗ്രാം കോര്ഡിനേറ്റര് പ്രീതാ പി. നായര്,  മലയാളം മിഷന് ഗോവ ചാപ്റ്റര്  സെക്രട്ടറി ജയശ്രീ ജയപ്രകാശ്, പ്രസിഡന്റ് ജോണ്‌സണ് പള്ളം എന്നിവര് ഉച്ചകഴിഞ്ഞുള്ള പരിപാടികളുടെ അവതാരകരായിരുന്നു.

 രണ്ട് ദിവസവും വളരെ ഭംഗിയായി രജിസ്‌ട്രേഷന് കാര്യങ്ങള് കൈകാര്യം ചെയ്യുകയും, പ്രതിനിധികള്‌ക്കെല്ലാവര്ക്കും ഫയലുകള് നല്കി അവരെ സ്‌നേഹത്തോടെ സ്വീകരിക്കുകയും ചെയ്ത മലയാളം മിഷന് അധ്യാപികമാരെ അഭിനന്ദിക്കാതിരിക്കാന് സാധിക്കില്ല. അതുപോലെ സാഹിത്യ സംഗമത്തിലെത്തുന്ന എല്ലാവരിലും തിരിച്ചുപോകുമ്പോള് നല്ല കുറേ സൗഹൃദത്തോടൊപ്പം നെഞ്ചോട് ചേര്ത്തുവയ്ക്കാന് പ്രിയപ്പെട്ട വരുടെ കുറച്ച് പുസ്തകങ്ങളും ഉണ്ടായിരിക്കും. രജിസ്‌ട്രേഷന് ടേബിളിനോട് ചേര്ന്നു ഒരുക്കിയിരുന്ന പുസ്തക ശാലയില് തങ്ങള് തിരക്കിവരുന്ന പുസ്തകള് ഭംഗിയായി എടുത്തു നല്കാന് ചുറുചുറുക്കോടെ നിന്ന മലയാളം മിഷന് കുട്ടികളായ, ചന്ദനക്കും, മഞ്ജിമക്കും  അഭിനന്ദനങ്ങള്. പ്രോഗ്രാം കോ ഓര്ഡിനേറ്റര് ആയിരുന്ന ശ്രീ രമേശ് ബാബുവിനെയും & ശ്രീമതി പ്രീതാ പി. നായരേയും സ്‌നേഹത്തോടെ ഓര്ക്കുകയാണ്.

 (ഒരു സംഘാടകന് കൂടി ആയിരുന്ന എനിക്ക് സംഗമത്തിന്റെ എല്ലാ പരിപാടികളും കാണുവാനും, എല്ലാവരേയും പരിചയപ്പെടാനും കഴിഞ്ഞോ എന്നു സംശയമാണ്. അതുകൊണ്ട് ഞാന് എഴുതിയ ഈ കുറിപ്പില് തെറ്റുകുറ്റങ്ങളും കടന്നു വന്നേക്കാം. ഇതൊരിക്കലും ഫെഡറേഷന് ഇടുന്ന ഔദ്യോഗിക വാര്ത്തയായി കാണരുത്. എന്റെ മാത്രം വീക്ഷണമാണ്. ഞാന് ആസ്വദിച്ച കാര്യങ്ങള് ഇവിടെ തുറന്നു പറഞ്ഞു. അത്രമാത്രം. ആരുടെയെങ്കിലും പേരുകള് വിട്ടു പോവുകയോ, തെറ്റായി കൊടുക്കുകയോ ചെയ്തിട്ടുണ്ടെങ്കില് തീര്ച്ചയായും അത് എന്നോട് പറയണം. ഒരിക്കലും അതൊരു വിദ്വേഷത്തിനോ, മന:പൂര്‍വം ചെയ്തതാണെന്നോ ചിന്തിക്കരുത്)

 അടുത്ത സാഹിത്യ സംഗമ വേദിയില് ഇവിടെ  എത്തിയ എല്ലാവരും, കൂടാതെ ഇത്തവണ വരാന് കഴിയാതെ പോയവരും അതില്‍ തന്നെ എടുത്തു പറയേണ്ട പലരും ഉണ്ട് വിജയന്‍ നളന്ദ  സുരേഷ് വര്‍മ, അവസാന നിമിഷത്തില്‍  അടുത്ത ബന്ധുവിന്റെ മരണം മൂലം  യാത്ര മുടങ്ങിയ രവീന്ദ്രന്‍ പാടി,, അനില്‍ കുമാര്‍, രവി പുന്നക്കല്‍, മുരളീധരന്‍ വലിയവീട്ടില്‍, കണ്ണന്‍ തട്ടയില്‍,ഉൃ ഹരി കുമാര്‍,  ദേവന്‍ തറപ്പില്‍, കിഷോര്‍ ബാംഗ്ലൂര്‍, ഉഷ ഷെട്ടി, ഗിരിജ ടീച്ചര്‍, ഒന്നാം സാഹിത്യ സംഗമത്തില്‍ മുരുകന്‍ കാട്ടാക്കടയുടെ കവിത ഗംഭീര ശബ്ദത്തോടെ ആലപിച്ചു കൊണ്ടു  തുടക്കം കുറിച്ച ഓമനക്കുട്ടന്‍ നെടുമുടി അങ്ങനെ കുറേ മുഖങ്ങളും, പുതിയ എഴുത്തുകാരും ആള്ക്കാരും ഒത്തുചേരുമെന്ന പ്രതീക്ഷയില്‍ 2020...ജൂണിനായി ഒരു വേഴാമ്പലിനെ പോലെ  കാത്തിരിക്കുന്നു.....

സ്‌നേഹത്തോടെ
അജിത്ത് പള്ളം
 ഗോവ


Join WhatsApp News
Sudhir Panikkaveetil 2019-06-16 08:47:50
അടുത്ത സംഗമത്തിലേക്ക് അമേരിക്കൻ മലയാളി എഴുത്തുകാരെ കൂടി ഉൾപ്പെടുത്തുക അവർക്ക് സാഹിത്യസമ്മേളനത്തിൽ പങ്കെടുക്കുന്നതിനൊപ്പം സഞ്ചാരികളുടെ പറുദീസയായ ഗോവ സന്ദർശിക്കലുമാകാം. ഇ മലയാളിയിലൂടെ എഴുത്തുകാരുമായി ബന്ധപ്പെടാം.ശ്രീമതി രമ പ്രസന്ന പിഷാരടി മാഡം ഈ കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. 
Pisharody Rema 2019-06-17 02:29:13
Sudhirji
Goa Literary Meet is mainly for Pravasi Writers and literary lovers from all over the world can join... Hope we can meet American Malayali Writers in the next
 Sangama...
Thank you... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക