Image

സമൂഹമാധ്യമത്തിലെ നാരദന്മാര്‍ (ചിന്തനം: ജോസ് വിളയില്‍)

Published on 17 June, 2019
സമൂഹമാധ്യമത്തിലെ നാരദന്മാര്‍ (ചിന്തനം: ജോസ് വിളയില്‍)
മൂളയുള്ളവന്‍ "മൂളന്‍' ഊളയുള്ളവന്‍ "ഊളന്‍'
എങ്ങനെ തിരിച്ചറിയും, ട്രോള്‍ നോക്കുക
ചിന്തിക്കാതെ വിതരണം ചെയ്തവന്‍ ഊളന്‍.
ചിന്തിച്ചാലോചിച്ച് പ്രതികരിപ്പവന്‍ മൂളന്‍.
ആരെന്തു പറയുന്നതെന്തിനെന്നറിയണം
ആരും അതിനെതിര് പറഞ്ഞു നാറാത്തതും
ആര്‍ക്കുമാരെയും കരിതേച്ചുകാട്ടുവാന്‍
ആര്‍ക്കുമില്ലധികാരമെന്നറിയണമെങ്കിലും
ആരും ചെയ്യുന്ന നീചപ്രവര്‍ത്തി ചോദിപ്പാന്‍
പാരിലാരേലുമുണ്ടെന്നതാശ്വാസമാണെപ്പഴും
നീതി ന്യായങ്ങളെക്കാലവും മാനമോര്‍ത്തു
തന്നെയുലകില്‍ നടമാടിടുന്നതെന്നോര്‍ക്കണം
മനുജനെന്നു മാനം കേറിയകലുന്നുവോ
അന്നുമുതല്‍ക്ക് നീതി ന്യായങ്ങളും മാറിടും.
സമൂഹ മാധ്യമ ലോകത്തൊരു ഗ്രാമംതീര്‍ത്തു
തലവനായിരിപ്പവര്‍ ലഘുലേഖ വിതരണം
ചെയ് വതുപോലല്ലയോ ഈ മാധ്യമ പ്രവര്‍ത്തനം
"അശ്വദ്ധാമാ ഹത' എന്ന് ചൊന്ന പോലെയാം
ഉദ്ദേശമെന്തെന്നാര്‍ക്കും മനസിലാക്കിടാം
അത് മതമായിടാം, മതരാഷ്ട്രീയമായിടാം
അതിലുള്ള സ്വാര്‍ത്ഥലാഭമോ ദുരുദ്ദേശമോ
ആണിന്നു കാണുന്ന മിക്ക ട്രോളുകളൊക്കെയും
എങ്കിലും നുണ വര്‍ത്തമാനമെന്ന ലഹരി
പണ്ടേ നാരദന്‍ മുതല്‍ തുടങ്ങിവെച്ചതല്ലയോ
നാരായണ നാരായണ ജപമോടയന്നും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക