Image

ബിനോയിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന്‌ വൃന്ദ കാരാട്ട്‌: ഏത്‌ പരിശോധനയ്‌ക്കും തയ്യാറാണെന്ന്‌ പരാതിക്കാരി

Published on 18 June, 2019
ബിനോയിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന്‌ വൃന്ദ കാരാട്ട്‌: ഏത്‌ പരിശോധനയ്‌ക്കും തയ്യാറാണെന്ന്‌ പരാതിക്കാരി


തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ബിനോയ്‌ കോടിയേരിയെ തള്ളി പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്നും വൃന്ദ കാരാട്ട്‌ പറഞ്ഞു. കേസ്‌ വ്യക്തിപരമാണെന്നും, പ്രത്യാഘാതം വ്യക്തിപരമായി നേരിടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അത്‌ എന്താണെന്ന്‌ പരിശോധിക്കുമെന്നും, എന്നാല്‍ കേസില്‍ സി.പി.എം ഇടപെടില്ലെന്നും കേന്ദ്ര നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

 അതേസമയം ബിനോയ്‌ കോടിയേരിക്കെതിരെയുള്ള പരാതിയില്‍ താന്‍ ഉറച്ച്‌ നില്‍ക്കുന്നെന്ന്‌ പരാതിക്കാരി പറഞ്ഞു. ബന്ധത്തിന്‌ തെളിവുകളുണ്ടെന്നും തനിക്കെതിരെ ബിനോയ്‌ നല്‍കിയ പരാതിയെ നേരിടുമെന്നുംഏത്‌ പരിശോധനയ്‌ക്കും തയ്യാറാണെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക