Image

അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി​നേ​താ​വ്

Published on 18 June, 2019
അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി​നേ​താ​വ്
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സി​ന്‍റെ ലോ​ക്സ​ഭാ ക​ക്ഷി​നേ​താ​വാ​യി അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​ള്ള എം​പി​യാ​ണ് അ​ദ്ദേ​ഹം. നേ​തൃ​സ്ഥാ​നം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​ർ ര​ഞ്ജ​നെ തെ​ര​ഞ്ഞെ​ടു​ത്ത വി​വ​രം സോ​ണി​യ ഗാ​ന്ധി അ​റി​യി​ച്ച​ത്. 

മു​ൻ പി​സി​സി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ അ​ധി​ർ ര​ഞ്ജ​ൻ പ​ശ്ചി​മ ബം​ഗാ​ളി​ലെ ബ​ഹ​റാം​പൂ​ര്‍ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ര​ണ്ടാം യു​പി​എ സ​ർ​ക്കാ​രി​ൽ റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി​യു​മാ​യി​രു​ന്നു. ലോ​ക്സ​ഭാ നേ​താ​വാ​യി അ​ധി​റി​നെ തെ​ര​ഞ്ഞെ​ടു​ത്തെ​ന്നു​ള്ള ക​ത്ത് ലോ​ക്സ​ഭ​യ്ക്കു മു​ന്പാ​കെ ന​ൽ​കു​ക‍​യും ചെ​യ്തു. 

ന​രേ​ന്ദ്ര മോ​ദി​ക്കും ബി​ജെ​പി​ക്കു​മെ​തി​രേ നേ​രി​ട്ട് പോ​രു ന​യി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ ലോ​ക്സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ക​ക്ഷി നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ​യും കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​ടെ​യും ആ​വ​ശ്യം. എ​ന്നാ​ൽ രാ​ഹു​ൽ ഇ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക