Image

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആരോപണം ശരിയെങ്കില്‍ കര്‍ശന നടപടിയെന്ന്‌ മുഖ്യമന്ത്രി

Published on 19 June, 2019
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആരോപണം ശരിയെങ്കില്‍ കര്‍ശന നടപടിയെന്ന്‌ മുഖ്യമന്ത്രി


തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി.

കെട്ടിട നിര്‍മാണത്തില്‍ അപാകത ഇല്ലെന്ന്‌ ടൗണ്‍ പ്ലാനര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നരഹത്യയാണ്‌ നടന്നതെന്ന്‌ പ്രമേയത്തിന്‌ അനുമതി തേടിയ സണ്ണി ജോസഫ്‌ എം.എല്‍.എ ആരോപിച്ചു.

ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ വീഴ്‌ച ഉണ്ടായിട്ടുണ്ടോ എന്ന്‌ നഗരകാര്യ റീജ്യണല്‍ ഡയറക്ടര്‍ പരിശോധിക്കുമെന്ന്‌ മന്ത്രി എ.സി മൊയ്‌തീന്‍ മറുപടി പറഞ്ഞു.

വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ ആരോപണം ശരിയെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്‌. സംഭവം ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനിടെ കണ്ണൂര്‍ ആന്തൂര്‍ നഗരസഭയ്‌ക്തെതിരെ സാജന്റെ കുടുംബം രംഗത്തെത്തി. നഗരസഭയുടെ വീഴ്‌ചയാണ്‌ മരണത്തിന്‌ കാരണമെന്ന്‌ സാജന്റെ ഭാര്യ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക