ഡല്‍ഹി : സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ് ഫയല്‍ ചെയത് സിബിഐ. വിദേശഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന പേരിലാണ് ആനന്ദ് ഗ്രോവര്‍, ഇന്ദിര ജയ് സിങ്ങ് എന്നി അഭിഭാഷകര്‍ക്കെതിരെ കേസെടുത്തത്. ഇവരുടെ എന്‍ ജി ഒ യായ ലോയേഴ്സ് കളക്ടീവിന് ലഭിച്ച വിദേശ ഫണ്ടുകള്‍ മറ്റു ആവശ്യങ്ങള്‍ക്കായി നീക്കി വച്ചെന്നാണ് കേസ്. യു പി എ സര്‍ക്കാരിന്റെ കാലത്ത് അഡീ.സോളിസിറ്റര്‍ ജനറലായിരുന്നു ഇന്ദിര ജയ് സിങ്ങ്.
എഫ് സി ആര് എ നിയമപ്രകാരമാണ് കേസ് . കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ആണ് നിയമ നടപടി.