Image

പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ മകള്‍ വെട്ടിക്കൊലപ്പെടുത്തി

Published on 19 June, 2019
പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ  മകള്‍ വെട്ടിക്കൊലപ്പെടുത്തി

 ഡെറാഡൂണ്‍: പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ മകള്‍ വെട്ടിക്കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ബാദ്‌കോട്ടില്‍ 26 കാരിയായ മകളാണ്‌ തന്റെ പിതാവിനെ വെട്ടിക്കൊന്നത്‌. തിങ്കളാഴ്‌ച രാത്രിയിലാണ്‌ സംഭവം. ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ്‌ യുവതി വീട്ടിലെത്തിയത്‌. 

രാത്രി പരിപാടി കഴിഞ്ഞ്‌ ഉറങ്ങിയ സമയം 51കാരനായ പിതാവ്‌ മുറിക്കകത്തേക്ക്‌ എത്തി യുവതിയ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞെട്ടിയുണര്‍ന്ന യുവതി എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പിതാവ്‌ കൂടുതല്‍ ബലം പ്രയോഗിച്ചു.

ഈ സമയത്ത്‌ വീട്ടില്‍ അച്ഛനും മകളും മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ബലപ്രയോഗത്തിനിടയില്‍ വീട്ടിനകത്ത്‌ സൂക്ഷിച്ചിരുന്ന മഴു ഉപയോഗിച്ച്‌ യുവതി അച്ഛനെ തുടര്‍ച്ചയായി വെട്ടുകയായിരുന്നു. 

ശബ്ദം കേട്ട്‌ ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചോരയൊലിച്ച്‌ കിടക്കുന്ന പിതാവിനെയാണ്‌ കണ്ടത്‌. ബന്ധുക്കള്‍ തിരക്കിയപ്പോഴാണ്‌ തന്നെ പിതാവ്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കാര്യം മകള്‍ പറഞ്ഞത്‌.
 വിവാഹിതയായ മകളെ റവന്യു പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇവരെ പീഡിപ്പിക്കാന്‍ പിതാവ്‌ ശ്രമിച്ചിരുന്നോ എന്ന കാര്യത്തിലടക്കം വിശദമായ അന്വേഷണം നടക്കുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. നിലവില്‍ റവന്യു പോലീസ്‌ സംഘം അന്വേഷിക്കുന്ന കേസ്‌ ഉടന്‍ തന്നെ ഉത്തരാഖണ്ഡ്‌ പൊലീസിന്‌ കൈമാറിയേക്കും.

Join WhatsApp News
josecheripuram 2019-06-19 14:54:59
I always think is it possible to have sex with your sister/brother/father/mother/?Then I thought how the generations came?So now we are the off springs of that springs,and sex is that bad we all are a bad product.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക