Image

ലോകത്തിലെ ഏറ്റവും ശക്തനായ നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്ത്‌ ബ്രിട്ടീഷ്‌ ഹെറാള്‍ഡ്‌

Published on 22 June, 2019
ലോകത്തിലെ ഏറ്റവും ശക്തനായ നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്ത്‌ ബ്രിട്ടീഷ്‌ ഹെറാള്‍ഡ്‌

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തനായ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുത്ത്‌ ബ്രിട്ടീഷ്‌ ഹെറാള്‍ഡ്‌ മാഗസിന്‍. ലോകത്തെ മികച്ച നേതാവിനെ കണ്ടെത്താനായി ബ്രിട്ടീഷ്‌ ഹെറാള്‍ഡ്‌ വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ്‌ മോദി 2019ലെ ശക്തനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്‌. 30.9 ശതമാനം പേരാണ്‌ മോദിക്ക്‌ വോട്ട്‌ നല്‍കിയത്‌.

ശക്തരായ ലോകനേതാക്കളില്‍ രണ്ടാമത്‌ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ലാദിമിര്‍ പുചിന്‍ ആണ്‌. 29.9 ശതമാനം വോട്ടുകളാണ്‌ പുചിന്‌ ലഭിച്ചത്‌. 21.9 ശതമാനം വോട്ടുകളുമായി അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ മൂന്നാം സ്ഥാനത്തും ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിന്‍പിങ്‌ 18.1 ശതമാനം വോട്ടുകളുമായി നാലാം സ്ഥാനത്തുമുണ്ട്‌.

വിവിധ രാജ്യങ്ങളില്‍ നിന്നായി 25 നേതാക്കളാണ്‌ മത്സരത്തില്‍ ഉണ്ടായിരുന്നത്‌. ഇതില്‍ നിന്നും നാല്‌ പേരെ അവസാന റൗണ്ടിലേയ്‌ക്കായി തെരഞ്ഞെടുത്തു. ശേഷം മോദി ലോകത്തെ ഏറ്റവും ശക്തനായ നേതാവായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക