Image

പറ്റുമെങ്കില്‍ ജയിലിലടക്കണം,കിര്‍മ്മാനി മനോജിന്‍റേയോ മുഹമ്മദ് ഷാഫിയുടെയോ സെല്ലിലാണെങ്കില്‍ നല്ലത്'

Published on 25 June, 2019
പറ്റുമെങ്കില്‍ ജയിലിലടക്കണം,കിര്‍മ്മാനി മനോജിന്‍റേയോ മുഹമ്മദ് ഷാഫിയുടെയോ സെല്ലിലാണെങ്കില്‍ നല്ലത്'

കോഴിക്കോട്: വ്യാജരേഖ ചമച്ചെന്ന ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ നോട്ടീസ് അയച്ച പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച്‌ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് ഫിറോസിന്‍റെ പ്രതികരണം. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കുകയുമാണ് ചെയ്യുന്നതെന്ന് ഫിറോസ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 


ഫിറോസിന്‍റെ കുറിപ്പ് ഇങ്ങനെ

'മന്ത്രിമാരുടെ അഴിമതിയില്‍ അന്വേഷണമില്ല. ഒരു പാവം പ്രവാസിയുടെ മരണത്തിന് ഉത്തരവാദിയായ ചെയര്‍പേഴ്സണെതിരെ നടപടി ഇല്ല. പോരാത്തതിന് പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിയായ അഭിമന്യുവിനെ കൊന്ന പ്രതികളെ പിടികൂടാതെ ഒത്തു കളിക്കും. പക്ഷേ പിണറായിത്തമ്ബുരാന്റെ സര്‍ക്കാറിനെതിരെ മിണ്ടിയാല്‍ മട്ടു മാറും. പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തും. അവരുടെ പേരില്‍ കള്ളക്കേസെടുക്കും.


ഒറ്റ അപേക്ഷയേ ഉള്ളൂ. പറ്റുമെങ്കില്‍ ജയിലിലടക്കണം. കിര്‍മ്മാനി മനോജിന്റെയും മുഹമ്മദ് ഷാഫിയുടെയും സെല്ലിലാണെങ്കില്‍ അത്രയും നല്ലത്. അവിടുന്നും ഭീഷണിപ്പെടുത്താലോ...'.

ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി സിപിഎം നേതാവിന്റെ ബന്ധുവിനെ മന്ത്രി കെടി ജലീല്‍ അനധികൃതമായി നിയമിച്ചെന്ന പ്രചാരണത്തിനായി പികെ ഫിറോസ് വ്യാജരേഖ ചമച്ചതെന്നാണ് ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലെ ആരോപണം. ജയിംസ് മാത്യു തനിക്ക് തന്ന കത്തല്ല ഫിറോസ് പുത്തുവിട്ടതെന്ന് മന്ത്രി എസി മൊയ്തീനും വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക