Image

വെറുതെ.... (കവിത: അനീഷ് ചാക്കോ)

Published on 26 June, 2019
വെറുതെ.... (കവിത: അനീഷ് ചാക്കോ)
ഒരു മാത്രയെങ്കിലും എന്നെ സ്‌നേഹിച്ചിരുന്നു
എന്ന് വെറുതെ പറയുക

തെറിച്ചുവീണ കണ്ണുടക്കുകളില്‍ എവിടെയെങ്കിലും ഒരിത്തിരി കൗതുകം കൊരുത്തിടുക

നക്ഷത്രങ്ങള്‍ പച്ച കുത്തിയ കവിളണകള്‍
ഒരിത്തിരി പ്രണയാത്താല്‍ ചുവപ്പിെച്ചെടുക്കുക

ഓര്‍മ്മകളുടെ മഷിക്കൂട്ട് കൊണ്ട് ഒരിക്കല്‍ കൂടി ആ കണ്ണിമകള്‍ നീട്ടിയെഴുതുക

എന്തിനെന്നോ

ഒരു കണിക പോലും എന്‍ വാഴ് വില്‍ നിന്‍ മുഖം മായാതിരിക്കാന്‍

ആത്മാവിന്റെ ആഴങ്ങളില്‍ നീ മാത്രം
തൊട്ടുണര്‍ത്തുന്ന സ്വപ്നങ്ങളെ കൊണ്ട്
രാത്രികളെ ബന്ധിച്ചിടാന്‍

ഇനിയാരും കടന്നു വരാത്ത ഇരുട്ടു വീണ
എന്റെ ഇടനാഴികളെ നീ എന്ന ഒറ്റ നക്ഷത്രം കൊണ്ട് ജ്വലിപ്പിക്കുവാന്‍

വാടുന്ന വൃക്ഷത്തിന്‍ വേരാഴ്ങ്ങള്‍ക്ക്  ഒരു തീര്‍ത്ഥകണമാകുവാന്‍......

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക