Image

ദാഹം(കവിത : ഡോ: നന്ദകുമാര്‍ ചാണയില്‍)

Published on 29 June, 2019
ദാഹം(കവിത : ഡോ: നന്ദകുമാര്‍ ചാണയില്‍)

(ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ജയ്ഹിന്ദ് വാര്‍ത്ത നടത്തിയ സാഹിത്യമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കവിത)

അപാരമഗാധം, പാരാവാരം നീ ജ്ഞാനസിന്ധോ!
ദാഹി ഞാന്‍, തരുമോ നീ ഒരു ചെറുതുള്ളി എനിക്ക്?
ദാഹരഹിതനാട്ടെ, പാലാഴിയും ഒരു പാഴ്ക്കടല്‍!
ഗര്‍ത്തങ്ങളജ്ഞാത,മവയളക്കുവാന്‍ ത്രാണി-
യില്ലെങ്കിലും ഗര്‍വ്വാല്‍ സമസ്തവും സ്വന്തം
കാല്‍ക്കീഴിലാക്കാന്‍ പാമരനുണ്ടേറെ ഗര്‍വ്വം.
അല്‍പന്‍ തേടുന്നൂ, നിശാമദ്ധ്യേ, ചത്ര'ായ,
കൂപമണ്ഡൂകമുണ്ടറിവൂ ഇതരജലാശയസങ്കേതവും
ബാഹ്യപ്രപഞ്ചവും?
ശാസ്ര്തിയും ശാസ്ര്തജ്ഞനും പരക്കം പായുന്നു
എന്തെന്നറിയാതെ,എന്തിനെ,ന്നെവിടേയ്‌ക്കെന്നും !
കവിയുമോടുന്നു നെട്ടോട്ടം, കപിപോല്‍ വ്രുത്തത്തില്‍
വ്രുത്തമൊപ്പിച്ചിടാനും വ്രുത്തിക്കുമായ്!
ആദിയുമില്ല, അന്തവുമില്ല, ഗോളചചക്രമിതുതിരിയവേ,
ചെയ്തുതീര്‍ക്കാനേറെയുണ്ടേ, ക്ഷണികമാമീ
നീര്‍ക്കുമിളയ്ക്കും.
അമൃതുപോല്‍, നഞ്ചുപോല്‍, അല്‍പമേ വേണ്ടൂ
അമ്രുതമാംജ്ഞാനത്തിന്‍ കണം കിട്ടുമോ-
യീ വേഴാമ്പലിന്‍ ദാഹം തീര്‍ത്തിടാന്‍?
***************


Join WhatsApp News
Sudhir Panikkaveetil 2019-07-02 10:53:04
ജ്ഞാനത്തിനായി ദാഹിച്ചുനിൽക്കുന്നു കവി. അതിമോഹമില്ല.
അമൃതിന്റെ കണംപോലെ , നഞ്ചുപോലെ വളരെക്കുറിച്ച് 
മതി കാരണം പരന്നുകിടക്കുന്ന സമുദ്രത്തിന്റെ 
ഓരോ തുള്ളിയിലും ലവണരസമുണ്ടാകുമല്ലോ. ആർജിക്കാൻ 
ആഗ്രഹിക്കുന്ന അറിവ് അതിനായി വേഴാമ്പലിനെപോലെ 
കവി തപസ്സു ചെയ്യുന്നു. കൂടുതൽ കൂടുതൽ 
നിർവചിക്കാൻ പൊരുളുള്ള ഒരു കവിത.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക