Image

ഓര്‍മ്മ (കവിത-മഞ്ജു ഉണ്ണികൃഷ്ണന്‍)

Published on 07 July, 2019
ഓര്‍മ്മ (കവിത-മഞ്ജു ഉണ്ണികൃഷ്ണന്‍)
ഓര്‍മ്മയിലൊട്ടിയ ഒരാളെ
വീണ്ടും കാണുമ്പോള്‍
അയാള്‍
അവസാന കാഴ്ച്ചയില്‍ ഇട്ട
നീല വരയന്‍ കുപ്പായത്തില്‍
ആയിരുന്നേ ഇല്ല .
വിലയുള്ള ഖാദിയിലേക്ക് മാറി .
ചെറുതായിട്ടല്ലാതെ നരയ്ക്കുകയും
ചെറുതായിട്ട് തടിക്കുകയും ചെയ്തു .
ഒച്ചയിലെ വിറയല്‍ (ഇനിയും)
അയാള്‍ മറയ്ക്കാന്‍ പഠിച്ചിട്ടില്ല .
കണ്ണുകളുടക്കാന്‍ മടിച്ച് .
നോട്ടം കൊണ്ട് ആകാശത്ത്
കിളികളെ വരച്ചു .
ചിരിക്കുമ്പോള്‍ വെളിപ്പെടുന്ന
ഇടംപല്ലിനെ മൂടി കൊണ്ട്
പുഞ്ചിരിക്കാനായിരിക്കുന്നു.
മുടി ഒതുക്കി വച്ചിരിക്കുന്നു .
ചെറുവിരലിന്റെ വളവിനെ
ഞാന്‍ ആദ്യമേ നോക്കി വച്ചു
പേരു ചോദിച്ച്
ഇപ്പോപരിചയപ്പെട്ട മട്ടിലാണ് .
അയാള്‍ സംസാരിച്ച് തുടങ്ങിയത് .

വിദഗ്ദ്ധനായ ഒരു ചങ്ങാതിയെ
ഇപ്രകാരമല്ലാതെ എങ്ങനെ ഓര്‍ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക