Image

ഷിക്കാഗോയില്‍ നിന്ന് ജീവിതം (കവിത: പി.ഹരികുമാര്‍)

Published on 07 July, 2019
ഷിക്കാഗോയില്‍ നിന്ന് ജീവിതം (കവിത: പി.ഹരികുമാര്‍)
ആഘോഷമാക്കുന്നിവര്‍
ഇഷ്ടം.
ആലിംഗനത്തില്‍ പിണയുന്നു;
കണ്ണും കണ്ണും
ചുണ്ടും ചുണ്ടും
നാവും പല്ലും
നെഞ്ചും മാറും
അരയും എളിയും
വിരലും വിരലും
ഊരിപ്പറത്തുന്നൂ മറ
ചിരിയോ ചിരി,ചിച്ചിരി!

കണ്‍നനവിന് കണ്ണൂനീര്‍
വിടയ്ക്ക് വിട
മൃതിക്ക് വിസ്മൃതി.

ആലിംഗനമടക്കുന്നൂ നമ്മള്‍;
കണ്ണും കാല്‍നഖവും
ചുണ്ടും പിടലിയും
നെഞ്ചും തീയും
അരയും പറയാത്തിടവും
വിരലും വിറയും
ചിരിയും മനവും.

കണ്ണീരും അലമുറയും
ചിതയും സതിയും
മൃതിയും വിടാസ്മൃതിയും
ശിഷ്ടം നഷ്ടം.
കഷ്ടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക