Image

വിഷാംശം കലര്‍ന്ന പായല്‍- മിസ്സിസിപ്പി ബീച്ചുകള്‍ എല്ലാം അടച്ചു വെള്ളത്തിലിറങ്ങരുതെന്ന് മുന്നറിയിപ്പ്

പി പി ചെറിയാന്‍ Published on 09 July, 2019
വിഷാംശം കലര്‍ന്ന പായല്‍- മിസ്സിസിപ്പി ബീച്ചുകള്‍ എല്ലാം അടച്ചു വെള്ളത്തിലിറങ്ങരുതെന്ന് മുന്നറിയിപ്പ്
മിസ്സിസ്സിപ്പി: മിസ്സിസ്സിപ്പിയിലെ 21 ബീച്ചുകളില്‍ താല്‍ക്കാലികമായി പരവേശനം നിരോധിച്ചുകൊണ്ട് മിസ്സിസ്സിപ്പി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റ് ഉത്തരവിട്ടു.

ബച്ചുകളിലെ വെള്ളത്തില്‍ വ്യാപകമായി വളര്‍ന്നുവരുന്ന അപകടകാരികളായ  പരത്യേകതരം സസ്യങ്ങളില്‍ നിന്നും വിഷാംശം പുറത്തുവരുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഹാര്‍മ്ഫുള്‍ അല്‍ഗള്‍ ബ്ലൂം (Harmful algal bloom (HAB))എന്നറിയപ്പെടുന്ന ഈ പ്ലാന്റുകള്‍ ശുദ്ധജലത്തിലും, കടലിലിലും വളരുന്നതായി നാഷണല്‍ ഓഷാനിക് ആന്റ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു.
ഈ ചെടികള്‍ വളര്‍ന്നു നിക്കുന്ന വെള്ളത്തില്‍ നീന്തുകയോ, കുളിക്കുകയോ ചെയ്യുന്നവര്‍ക്ക് ശരീരത്തില്‍ തടിപ്പോ, പേശീ സങ്കോചമോ, ചര്‍ദ്ദിയോ, വയറിളക്കമോ അനുഭവപ്പെടാം എന്ന സ്റ്റേറ്റ് ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബീച്ചുകളിലെ മണല്‍ പരപ്പില്‍ ഇരിക്കുന്നതിന് നിരോധനമില്ലെങ്കിലും, ബീച്ചുകളില്‍ നിന്നുള്ള വെള്ളം കുടിക്കുകയോ മറ്റ്  ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ അറിയിച്ചു.

അപകടകരമായി സ്ഥിതിവിശേഷം നേരിടുന്നതിന് സര്‍ക്കാര്‍ വകുപ്പുകളും സജീവമായിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം നിലനില്‍ക്കണമെന്നും ജനങ്ങള്‍ ഇതിനോട് സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വിഷാംശം കലര്‍ന്ന പായല്‍- മിസ്സിസിപ്പി ബീച്ചുകള്‍ എല്ലാം അടച്ചു വെള്ളത്തിലിറങ്ങരുതെന്ന് മുന്നറിയിപ്പ്വിഷാംശം കലര്‍ന്ന പായല്‍- മിസ്സിസിപ്പി ബീച്ചുകള്‍ എല്ലാം അടച്ചു വെള്ളത്തിലിറങ്ങരുതെന്ന് മുന്നറിയിപ്പ്വിഷാംശം കലര്‍ന്ന പായല്‍- മിസ്സിസിപ്പി ബീച്ചുകള്‍ എല്ലാം അടച്ചു വെള്ളത്തിലിറങ്ങരുതെന്ന് മുന്നറിയിപ്പ്വിഷാംശം കലര്‍ന്ന പായല്‍- മിസ്സിസിപ്പി ബീച്ചുകള്‍ എല്ലാം അടച്ചു വെള്ളത്തിലിറങ്ങരുതെന്ന് മുന്നറിയിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക