Image

ആന്തൂര്‍ നാടകത്തിന്റെ തിരശ്ശീല വീഴുമ്പോള്‍- (ജോസ് കാടാപുറം)

ജോസ് കാടാപുറം Published on 09 July, 2019
ആന്തൂര്‍ നാടകത്തിന്റെ തിരശ്ശീല വീഴുമ്പോള്‍- (ജോസ് കാടാപുറം)
ജനാധിപധ്യ സ്ഥാപനങ്ങളെ പിടിച്ചു നിര്‍ത്തുന്ന തൂണുകളായി  മാധ്യ്മങ്ങളെ കരുതിയിരുന്നു. ആനുകാലിക സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ അങ്ങനെ പറയാന്‍ നിവൃത്തിയില്ല അവസ്ഥ വന്നിരിക്കുന്നു , കാരണം അസത്യങ്ങള്‍ മാത്രം ഉല്പാദിപ്പിക്കുന്ന ഫാക്ടറികളായി മാധ്യമങ്ങള്‍ മാറിയതായി ആനുകാലിക സംഭവങ്ങള്‍ നമ്മളോട് പറയുന്നു  .. ബക്കളം പാര്‍ഥ കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി കെ ശ്യാമളയുടെ പേരു വലിച്ചിഴച്ചത് ബോധപൂര്‍വം എന്ന് ഇതിനോടകം തന്നെ ഏഷ്യാനെറ്റ് എന്ന് മാധ്യമം ഖേദം പ്രകടിപ്പിച്ചുകഴിഞ്ഞു . ഇത് മായി ബന്ധപ്പെട്ട പോലീസ്  പ്രത്യേക അന്വേഷണ സംഘം  സാജന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പെന്നു കരുതുന്ന എഴുത്തില്‍ നഗരസഭാ ചെയര്‍മാന്‍ ശ്യാമളക്കെതിരെ പരാമര്‍ശമേയില്ല. സാജന്‍ സ്വന്തം കൈപ്പടയില്‍ നോട്ടുബുക്കിലെഴുതിയ കുറിപ്പാണിത്. ഡിവൈഎസ്പി എ വി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുറിപ്പ് കണ്ടെടുത്തത്.  നേതാക്കളായ പി ജയരാജന്‍, ജയിംസ് മാത്യു എംഎല്‍എ, അശോകന്‍ (തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം), കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എന്നിവര്‍ പരമാവധി സഹായിച്ചുവെന്ന് കുറിപ്പിലുണ്ട്. ചില വികസന വിരോധികളാണ് നായനാരുടെ നാട്ടില്‍ എന്റെ സ്വപ്‌നപദ്ധതി തകര്‍ത്തതെന്നും കുറിപ്പിലുണ്ട്.  സാജന്‍ അവസാന നാളുകളില്‍ ഒരു പ്രാദേശിക ദൃശ്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മുനിസിപ്പല്‍– ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥരെയാണ് വിമര്‍ശിച്ചത്.  നഗരസഭാ ചെയര്‍മാന്‍ നിഷേധ നിലപാട് സ്വീകരിച്ചതായി  സാജന്‍ അഭിമുഖത്തില്‍ പറഞ്ഞതേയില്ല. സാജന്റെ മരണത്തിനു ശേഷം ഭാര്യ ബീനയാണ് ആദ്യം ചെയര്‍മാനെതിരെ പരാമര്‍ശം നടത്തിയത്. പരാമര്‍ശം നടത്തിയത് ചോദിച്ചപ്പോള്‍ പറഞ്ഞത് മാനേജര്‍ സഞ്ജീവ് എന്നാണ് , സഞ്ജീവിനോട്  ചോദിച്ചപ്പോള്‍ തന്നോടല്ല പറഞ്ഞെതെന്നും പറയുന്നു. നുണ പ്രചരിപപിച മാധ്യ്മങ്ങള്‍ക്കു പിന്നീട് തിരിച്ചു പറഞ്ഞു  ക്ഷമ ചോതിക്കേണ്ടി വന്നു .ജ നാധിപധ്യത്തിന്റെ കാവല്‍ നായ്കള്‍ക്കു പേപിടിചത്തുപോലെ ആയിരുന്നു പച്ച നുണ പ്രചരിപ്പിച്ചതു? പോലീസ് കണ്ടെത്തിയത് ഏതെങ്കിലും മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തോ  ചെയ്യില്ല.. 

മാധ്യമങ്ങളുടെ ആവശ്യം കഴിഞ്ഞു, ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി, സിപിഐഎം വിരുദ്ധത കുത്തി നിറച്ചു, അവര്‍ രംഗം വിട്ടു..നുണകള്‍ക്ക് ഭയങ്കര വേഗതയാണ്..പക്ഷെ സത്യത്തിനാണ് അവസാനം വരെ നില്‍ക്കാനുള്ള കരുത്തുള്ളത്.. മാധ്യമ സ്വധത്ര്യത്തെ പിന്തുണക്കുന്നതോടപ്പം, ഒന്നുണ്ട് മധ്യമങ്ങള്‍ക്ക് വിമര്‍ശിക്കാനുള്ള അവകാശവുംമുണ്ട് പക്ഷെ പുറകില്‍നിന്നു ആപ്പ് വെക്കരുത്, പണം കിട്ടിയാല്‍ എന്ത് വീട് വേല ചെയ്യും എന്ന് ആയിത്തീരരുത് അങ്ങനെ ആകുമ്പോള്‍ സമൂഹം മാധ്യമങ്ങള്‍ക്കു വില തരാതെ വരും !!!  
  ഈ സംഭവത്തില്‍ സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തുന്നു .ആന്തൂര്‍ മുന്‍സിപ്പാലിറ്റി അനുമതി കൊടുത്തിരുന്നു എന്ന് കരുതുക
എങ്ങനെ ആയിരിക്കും വാര്‍ത്ത: പണം വാങ്ങി അനധികൃത കെട്ടിടത്തിന് അനുമതി നല്‍കി. ആരോപണം നീളുന്നത് സി പി എം നേതാക്കളിലേക്ക്
ആന്തൂര്‍ മുന്‍സിപ്പാലിറ്റി അനുമതി കൊടുത്തില്ല എന്ന് കരുതുക 
 അനധികൃത കെട്ടിടത്തിന് അനുമതി നല്‍കിയില്ല എന്ന വാര്‍ത്ത വരും; ആരോപണം നീളുന്നത് സി പി എം നേതാക്കളിലേക്കാണ് ചുരകത്തില്‍ മാധ്യമകാരുടെ നിരന്തരമായ ആക്രമണത്തിന് വിധേയരാകുന്ന ഇടതു നേതാക്കള്‍.  സിപിഎം  കാരനയോ നല്ല കുപ്പായം ഇടാന്‍ പാടില്ല നല്ല ഭക്ഷണം കഴിക്കാന്‍ വയ്യ അവന്റെ കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റില്ല, പടിച്ചു മിടുക്കനായി ജോലി തേടി വിദേശത്തു പോകാന്‍ പാടില്ല   ഇതൊക്കെ മാധ്യമ പ്രമാണിമാരും നീരിഷകരും  ഇടതു പൊതുപ്രവര്‍ത്തകര്‍ക്കു നല്‍കിയിട്ടുള്ള ഉത്തരവുകളാണ് .ഇതുകൊണ്ടാണ് ഇമ്മാതിരി കുത്തിത്തിരിപ്പുമായി ഇറങ്ങിയ മാധ്യമ തൊഴിലാളികളെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ച വക്കീലന്മാരോട് എന്നും ആദരവും ബഹുമാനവും ഇപ്പോള്‍ ജനങ്ങള്‍ക്കുള്ളത്.
  നമുക്കു അന്തൂരിലേക്കു വരാം ഈ ആല്മഹത്യക് ശേഷം സര്‍ക്കാരിന്റെ സമീപനം എന്തായിരുന്നു ആരോപണവിധേയരായ നഗരസഭാ സെക്രട്ടറി,എഞ്ചിനീയര്‍, രണ്ടു ഓവര്‍സിയര്‍മാര്‍ എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.
.കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്/ ഒക്ക്യൂപ്പന്‍സി അനുവദിക്കല്‍ എന്നീ കാര്യത്തില്‍ പാലിക്കേണ്ട ജനസൗഹൃദമായ നിലപാടുകള്‍ സംബന്ധിച്ചും ചട്ടങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ചു0 ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക നിര്‍ദേശം നല്‍കാന്‍ സര്‍ക്കാര്‍  തീരുമാനിച്ചു.
.തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടന്നുവരുന്ന അദാലത്തുകള്‍ കൂടുതല്‍ വ്യാപകമാക്കാനും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇത് അടിയന്തരമായി നടത്തുന്നതിനും നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനിച്ചു.
  ഗരസഭയില്‍ ലഭിച്ചിട്ടുള്ള ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള അപേക്ഷകള്‍ / ഒക്യൂപെന്‍സികുള്ള അപേക്ഷകള്‍ എന്നിവയുടെ പെന്‍ഡന്‍സി സംബന്ധിച്ച് പരിശോധിക്കുന്ന നിലവിലെ രീതി കൂടുതല്‍ കാര്യക്ഷമമാക്കാനും കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനും തീരുമാനിച്ചു.

.നഗരങ്ങളിലെ കെട്ടിട നിര്‍മ്മാണം ഒക്യൂപെന്‍സി അനുവധിക്കല്‍ അപേക്ഷകളുടെ പെന്‍ഡന്‍സിഅല്ലെങ്കില്‍ സെറ്റില്‍മെന്റ്    എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്തിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്നും സര്‍ക്കാര്‍  തീരുമാനിച്ചു.
.തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പഞ്ചായത്തു വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഫോര്‍ ദ പീപ്പിള്‍ എന്ന സോഫ്റ്റ്‌വെയര്‍ നിലവിലുണ്ട്.ഇത് ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം.സര്‍ക്കാരിന് ഇക്കര്യത്തിലൊക്കെ സുതാര്യമായ സമീപനമാണ് ഉള്ളത് എന്നാല്‍  ചില വിമര്‍ശകര്‍ ഒന്നുകൊണ്ടും തൃപ്തരാവില്ല അവര്‍ വിമര്‍ശിച്ചു കൊണ്ടേയിരിക്കും'; സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ അധികാരം പരിമതപ്പെടുത്തുമെന്നും നഗരസഭാ സെക്രട്ടറിമാരുടെ തീരുമാനങ്ങള്‍ക്ക് എതിരായ അപ്പീലുകള്‍ പരിഗണിക്കാന്‍ തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും കൊച്ചിയിലും ട്രിബ്യൂണലുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു കഴിഞ്ഞു .
 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച് മുന്‍സിപ്പല്‍ പഞ്ചായത്ത് രാജ് നിയമങ്ങളില്‍ സെക്രട്ടറിക്കു മാത്രമാണ് അധികാരമുള്ളത്. സെക്രട്ടറിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ വകുപ്പ് 509 (6) പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണല്‍ മുമ്പാകെ മാത്രമേ അപ്പീല്‍ നല്‍കാന്‍ കഴിയൂ. ചെയര്‍മാനോ കൗണ്‍സിലിനോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനോ അപ്പീല്‍ കേള്‍ക്കാനോ ഉള്ള അധികാരമില്ല എന്ന സ്ഥിതിയാണുള്ളത് ഇത് മാറേണ്ടതുണ്ട് അതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത് .

ഈ സംഭവം വ്യക്തമാക്കുന്ന ഒരു കാര്യം കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ്. അവ പരിഹരിക്കുക എന്നത് പ്രധാനമാണെന്ന് സര്‍ക്കാര്‍ കാണുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ ട്രിബ്യൂണല്‍ തിരുവനന്തപുരത്തു മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. 6 മാസം മുതല്‍ 1 വര്‍ഷം വരെ അപ്പീല്‍ തീര്‍പ്പാക്കാന്‍ സമയമെടുക്കുന്നു എന്ന സ്ഥിതി നിലവിലുണ്ട്. പെന്റന്‍സി കണക്കാക്കി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ കൂടി ഈ സംവിധാനം വിപുലപ്പെടുത്തുന്ന കാര്യം തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ അപേക്ഷകളിലെ ന്യൂനതകളുടെ കാര്യത്തില്‍ സമഗ്രമായി പഠിച്ച് ഒറ്റത്തവണയായി അപേക്ഷകനെ അറിയിക്കേണ്ടതാണ് എന്ന കാര്യം ഉറപ്പുവരുത്തും. ഘട്ടംഘട്ടമായി ചോദ്യങ്ങള്‍ ചോദിച്ച് കാലംതാമസം വരുത്തുന്ന പ്രവണത തടയുന്നതിന് ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നതുമാണ്.നിലവിലെ ഓണ്‍ലൈന്‍ സമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുന്‍കൈ എടുക്കും. ഇത് സംബന്ധിച്ച് ചില മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. നിലവിലെ ചട്ടങ്ങള്‍ പ്രകാരം കെട്ടിടനിര്‍മ്മാണത്തിന്റെ അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നതിന് സെക്രട്ടറിയാണ് അന്തിമ അധികാരി. 

സാങ്കേതികവൈദഗ്ധ്യമുള്ള എഞ്ചിനീയര്‍ പോലുള്ള ഉദ്യോഗസ്ഥരേയും സെക്രട്ടറിക്ക് മറികടക്കാന്‍ ചട്ടപ്രകാരം തടസ്സമില്ല. കാര്യകാരണ സഹിതം സാങ്കേതികവൈവിധ്യമുള്ള ഉദ്യോഗസ്ഥരുടെ തീരുമാനത്തെ മറികടക്കാനുള്ള സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യവും ആലോചിക്കുന്നതാണ്.ഇക്കാര്യത്തില്‍ സെക്രട്ടറിക്ക് മറിച്ചൊരു തീരുമാനമെടുക്കണമെങ്കില്‍ സെക്രട്ടറി സാങ്കേതികവിദഗ്ധനായ ഉദ്യോഗസ്ഥന്റെ ഉപദേശം കേട്ടശേഷം (ചര്‍ച്ചയുടെ മിനിട്‌സ് സെക്രട്ടറിയും സാങ്കേതിക ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തി ഫയലില്‍ രേഖപ്പെടുത്തേണ്ടതാണ്.) ഭേദഗതിയോടെയോ അല്ലാതെയോ അംഗീകരിക്കാന്‍ ബാധ്യസ്ഥനാണെന്ന കാര്യവും ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തി. ഇങ്ങനെ  ആ ന്തൂരിലെ മരണവുമായി ബന്ധപെട്ടു സര്‍ക്കാരിന് പ്രാഥമികമായി ചെയ്യാനുള്ളത് ചെയിതു. ബാക്കി നിയമാനുസൃതം നടക്കും.

         ആന്തൂരില്‍ ഉണ്ടായ ആല്മഹത്യയുടെ യഥാര്‍ത്ഥ വിവരണം സാജന്റെ സുഹൃത്തു തന്നെ ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി അതിങ്ങിനെയാണ് 16 കോടി രൂപ മുടക്കിയ ആള്‍ ഒരു ബില്‍ഡിംഗ് നമ്പര്‍ കിട്ടാത്തത് കൊണ്ട് ആത്മഹത്യ ചെയ്തു എന്ന് കെട്ട നിമിഷത്തില്‍ ഒരിക്കലും സാമാന്യ ബുദ്ധി ഉള്ള ഒരാള്‍ , കേരളത്തിലെ കെട്ടിട നിര്‍മാണ ചട്ടങ്ങളും നിയമങ്ങളും അറിയാവുന്ന ആള്‍ ഒരിക്കലും ഇത് പോലുള്ള ഒരു ചീള് കേസിന്റെ പേരില്‍ ആത്മഹത്യ ചെയ്യില്ല എന്നാണ് .  ആന്തൂരി ല്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നവ ആയിരുന്നു .
ലഭിച്ച വിവരങ്ങള്‍ അനുസരിച്ചു ആ ബില്‍ഡിംഗ് ന് കണക്കാക്കിയ നിര്‍മ്മാണച്ചിലവ് എല്ലാം കൂടി 8 കോടി രൂപ ആയിരുന്നു . പക്ഷേ നിര്‍മാണം 97%ആയപ്പോള്‍ തന്നെ ചെലവ് 16 കോടിയോളം ആയി. 

8 കോടി നിര്‍മാണത്തിന്റെ എസ്റ്റിമേറ്റ് പറഞ്ഞ ഒരു സാധാരണ ഓഡിറ്റോറിയത്തിന് എങ്ങിനെ 16 കോടി രൂപ ആയി എന്നാണ് അടുത്ത സംശയം ഉണ്ടായത്. അറിഞ്ഞ വിവരം വെച്ച് ഈ പ്ലോട്ട് നിര്‍മാണത്തില്‍ ഇരുന്ന സമയം അവിടെ ഒരു ഇഷ്ടിക ഇറക്കി എങ്കില്‍ അതിന് പോലും ഭാര്യയുടെ ഏറ്റവും അടുത്ത ബന്ധുവും, മാനേജരും കൂടി നല്ല കമ്മീഷന്‍ അടിച്ചു എന്നാണ് അറിഞ്ഞത്. കൂടാതെ പ്രധാനം ആയും മനസിലാക്കേണ്ടത് ഈ കെട്ടിടം ഭാര്യ പിതാവിന്റെ പേരിലേക്ക് മാറ്റിയ കഥ. ചുരുക്കി പറഞ്ഞാല്‍ അയാള്‍ക്ക് (സാജന് )നിയമപരമായി യാതൊരു അവകാശവും ഇല്ലാത്ത ഒരു പ്രസ്ഥാനത്തില്‍ അയാളെ കൊണ്ട് കാശ് മുടക്കിപ്പിച്ചു അയാളെ എല്ലാ വിധത്തിലും ഈ ബില്‍ഡിംഗ് നിര്‍മാണത്തില്‍ കബളിപ്പിക്കുക ആയിരുന്നു. അയാളെ വന്‍ കടക്കെണിയില്‍ പെടുത്തിയാണ് ആത്മഹത്യ ചെയ്യിപ്പിച്ചത് .. എന്നിട്ട് അതില്‍ നിന്ന് രക്ഷപെടാന്‍ ആത്മഹത്യയുടെ ഉത്തരവാദിത്വം ബില്‍ഡിംഗ് നമ്പര്‍ കിട്ടാത്തത് ആണെന്ന് പ്രചരിപ്പിച്ചു. 

നഗരസഭയില്‍ നിന്ന് നിര്‍മാണാനുമതി നേടിയ പ്ലാനില്‍ സാരമായ മാറ്റങ്ങള്‍ വരുത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇത് തെറ്റാണു എന്നല്ല എന്നാല്‍ ഇങ്ങിനെ സംഭവിക്കുമ്പോള്‍ പുതിയതായി വരുത്തിയ മാറ്റങ്ങള്‍ പ്ലാന്‍ റിവൈസ് ചെയ്തു അപ്പ്രൂവലിനായി സമര്‍പ്പിക്കുകയും അപ്പ്രൂവല്‍ വാങ്ങുകയും ചെയ്യുക എന്നത് തികച്ചു സാധാരണം ആയ നടപടി ആണ് . ഇവിടെ അത് ഉണ്ടായില്ല എന്നാണ് അറിവ് . പഴയ പ്ലാന്‍ വെച്ച് തന്നെ ബില്‍ഡിംഗ് നമ്പറിനായി അപേക്ഷിക്കുകയും, പരിശോധനയ്ക്കായി വന്ന സെക്രട്ടറി നിര്‍മാണത്തിലെ ഈ പ്രശ്‌നങ്ങളും കൂടാതെ ചില തിരുത്തലുകളും,അനധികൃത നിര്‍മാണങ്ങളും ചൂണ്ടിക്കാണിക്കുകയും മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു . കുറെ ഏറെ മാറ്റങ്ങള്‍ വരുത്തി എന്നാല്‍ പൂര്‍ണമായും വരുത്തിയില്ല. നമുക്ക് രാഷ്ട്രീയമായി ഇടപെട്ട് അനുമതി വാങ്ങാം എന്നും പറഞ്ഞു ഈ സമയത്തു ചില തല്പര കക്ഷികള്‍ വീണ്ടും സാജനില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി.ചുരക്കത്തില്‍ ബന്ധുക്കളും നാട്ടുകാരില്‍ ചില ഫ്രോഡുകളും പുള്ളിക്കിട്ടു പണികൊടുത്തു അവസാനം ആല്മഹത്യയില്‍ ചെന്ന് എത്തിച്ചു അല്ലാതെ  അറിയപ്പെടുന്ന ഏതെങ്കിലും പൊതുപ്രവര്‍ത്തകനോ പ്രത്യേകിച്ചു നഗരസഭാ ചെയര്‌പേഴ്‌സണയ പികെ ശ്യാമള ടീച്ചറിന്  യാതൊരു ബന്ധവുമില്ല എല്ലാം മാധ്യമ നുണകളായിരുന്നു എന്ന് ചുരുക്കം .കാള പെറ്റു എന്ന് കേള്ക്കുമ്പോള് കയറെടുക്കുന്ന നമ്മുടെ പ്രവാസി  സുഹൃത്തുക്കള്‍ ടെലെഫോണുമായി ഇറങ്ങി പ്രവാസികളെ കൊല്ലുന്നേ എന്ന് പറഞ്ഞായിരുന്നു .മാത്രമല്ല നാട്ടില്‍ ചെന്നാല്‍ കൊതുകാണ് ,ചൂടാണ്, കറണ്ടില്ല, റോഡില്‍ ഗട്ടറാണ് ഇങ്ങനെ നാടിനെ നിരന്തരം കുറ്റം പറയുന്ന നമ്മുടെ സുഹൃത്തുക്കള്‍ ഒരു പര സഹായവും ചെയ്യാത്ത നിര്‍ഗുണ സ്‌നേഹിതരാണ്. മാത്രമല്ല  ഇവരില്‍ ചിലര്‍ അമേരിക്കയില്‍ നിന്ന് പ്രളയ സമയത്തു  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിച്ചെക്ക് അയച്ച കുലദ്രോഹികള്‍ വരെ ഉണ്ട്. ഇനിയെങ്കിലും നാട്ടിലെ മാധ്യമ പ്രമാണിമാര്‍ പടച്ചു വിടുന്ന പച്ച നുണകളുടെ പേരില്‍ ടെലി കോണ്‍ഫ്രന്‍സും ചര്‍ച്ചയും സംഘടിപ്പിക്കുമ്പോള്‍ രണ്ടു വട്ടം  ആലോചിക്കണമെന്ന ഓര്‍മിപ്പിക്കുന്നു.

Join WhatsApp News
josecheripuram 2019-07-10 10:36:11
I think Jose Kadapuram is right,his writings contains facts,I have an advise for those "Pravasees" trying to invest in Kerala,do not trust any one even it's your close relatives.As long as the bureaucratic system&the "Udyogasta Medhavitham"exists, think many times before you invest your hard earned money.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക