Image

കേശവദേവ് സാഹിത്യ പുരസ്‌കാരം സവിനയം സ്വീകരിക്കുന്നു: ഡോ എം വി പിള്ള (പി പി ചെറിയാന്‍)

Published on 10 July, 2019
കേശവദേവ് സാഹിത്യ പുരസ്‌കാരം സവിനയം സ്വീകരിക്കുന്നു: ഡോ എം വി പിള്ള (പി പി ചെറിയാന്‍)
ഡാളസ്: പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നുവെന്നും പുരസ്‌ക്കാരം സവിനയം സ്വീകരിക്കുമെന്നും ഡോ എം വി പിള്ള.

ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന കാന്‍സര്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നതിന് നാളെ (ജൂലൈ 11) കേരളത്തിലേക്ക്തിരിക്കുന്നതിന് മുന്‍പ് അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ചുഅഭിപ്രായം ആരാഞ്ഞ ലേഖകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ദ്ധക്യ കാല രോഗങ്ങള്‍ പോലെയാണ് ഈ അവാര്‍ഡിനെയും കാണുന്നതെന്ന് ഹാസ സാഹിത്യകാരനും സാഹിത്യ വിമശകനുമായ ഡോക്ടര്‍ പറഞ്ഞു. ആതുര ശുശ്രുഷാരംഗത്തും സാഹിത്യരംഗത്തും ഒരുപോലെ തിളങ്ങുവാന്‍ കഴിയുന്നതിന്റെ രഹസ്യംഎന്താണെന്ന ചോദ്യത്തിന് അത് ജന്മനാ ലഭിച്ച ഈശ്വരാനുഗ്രഹമാണെന്നായിരുന്നു മറുപടി .

ഇതുപോലെ കഴിവുള്ള നിരവധി ഡോക്ടര്‍മാര്‍ ഉണ്ടെന്നും സമയക്കുറവാണ് അവരുടെ ടാലന്റുകള്‍ വളര്‍ത്തികൊണ്ടുവരുന്നതിനു തടസ്സമായിനില്‍ക്കുന്നതെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി .

കേശവദേവ് പുരസ്‌കാരത്നായി തന്നെ തിരഞ്ഞെടുത്തത് പ്രവാസ സാഹിത്യകാരന്മാര്‍ക്കുള്ള അംഗീകാരം കൂടിയാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു .അന്‍പതിനായിരം രൂപയും ബി ഡി ദത്തന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തി പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക