Image

മരിച്ച സ്ത്രീയില്‍ നിന്നും സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന ആദ്യ കുഞ്ഞ് ജനിച്ചു

പി പി ചെറിയാന്‍ Published on 11 July, 2019
മരിച്ച സ്ത്രീയില്‍ നിന്നും സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന  ആദ്യ കുഞ്ഞ് ജനിച്ചു
ക്ലീവ്‌ലാന്റ്: ജീവനോടിരിക്കുന്ന സ്ത്രീകള്‍ ദാനം ചെയ്ത ഗര്‍ഭപാത്രം മറ്റ് സ്ത്രീകളില്‍ വെച്ച് പിടിപ്പിച്ച് അവിടെ വളര്‍ന്ന് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അസാധാരണമല്ലെങ്കിലും മരിച്ച സ്ത്രീയില്‍ നിന്നും ദാനം ലഭിച്ച ഗര്‍ഭപാത്രം ജീവനുള്ള സ്ത്രീയില്‍ വെച്ചുപിടിപ്പിച്ച് അതില്‍ വളര്‍ന്ന അമേരിക്കയിലെ ആദ്യ കുഞ്ഞിന് ക്ലീവ്‌ലാന്റ് ക്ലിനിക്ക് സാക്ഷിയായി.

ജൂണ്‍ 18 ന് നടന്ന ജനനത്തെക്കുറിച്ചു ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ആന്‍ഡ്രിയാസ് ഹോസ്പിറ്റല്‍ വെബ്‌സൈറ്റിലാണ് വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ദീര്‍ഘകാലമായി കുഞ്ഞുങ്ങളില്ലാത്ത ഒരു സ്ത്രീയുടെ ചിരകാല സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്നും ആന്‍ഡ്രിയാസ് ചൂണ്ടിക്കാട്ടുന്നു.

അഞ്ചുവര്‍ഷം മുമ്പ് ഇത്തരത്തില്‍  ഗര്‍ഭപാത്ര ട്രാന്‍സ്പ്ലാന്റ് ചെയ്തു വിജയകരമായി കുഞ്ഞിന് ജന്മം നല്‍കിയത് സ്വീഡനിലായിരുന്നു. 

ക്ലീവ്!ലാന്റ് ക്ലിനിക്കില്‍ ഇതുവരെ അഞ്ചു ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ നടന്നുവെങ്കിലും മൂന്നെണ്ണമാണ് വിജയിച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക് മാറ്റിവെച്ച ഗര്‍ഭപാത്രത്തില്‍ ഗര്‍ഭം ധരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കയാണെന്ന് ജൂലായ് 9 ന് ആശുപത്രിയില്‍നിന്നും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നിരവധി സ്ത്രീകളാണ് ഗര്‍ഭപാത്ര ട്രാന്‍സ്പ്ലാന്റിനു വേണ്ടി റജിസ്റ്റര്‍ ചെയ്യുന്നത്.
മരിച്ച സ്ത്രീയില്‍ നിന്നും സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന  ആദ്യ കുഞ്ഞ് ജനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക