Image

മെയിനിലെ സ്പീക്കര്‍ ഇന്ത്യന്‍ അമേരിക്കന്‍ സാറാ ഗിദിയോന്‍ യു.എസ്. സെനറ്റിലേക്കു മല്‍സരിക്കുന്നു

Published on 15 July, 2019
മെയിനിലെ സ്പീക്കര്‍ ഇന്ത്യന്‍ അമേരിക്കന്‍ സാറാ ഗിദിയോന്‍ യു.എസ്. സെനറ്റിലേക്കു മല്‍സരിക്കുന്നു
മെയിന്‍: ഇന്ത്യന്‍ അമേരിക്കന്‍ മുന്‍ കൗണ്‍സില്‍ വനിതയും നിലവില്‍ മെയിന്‍ ജനപ്രതിനിധിസഭയുടെ സ്പീക്കറുമായ സാറാ ഗിദിയോന്‍, ഡമോക്രാറ്റ്,2020 ലെ തിരഞ്ഞെടുപ്പില്‍ യുഎസ് സെനറ്റര്‍ സൂസന്‍ കോളിന്‍സിനെതിരെ മല്‍സരിക്കും

സെനറ്റ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും ഏറ്റവും കരുത്തുറ്റ എതിരാളിയാണുഗിദിയോന്‍എന്നു ് ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തുന്നു.

സുപ്രീംകോടതി ജസ്റ്റിസ് ബ്രെറ്റ് എം. കാവനായെസെനറ്റര്‍ കോളിന്‍സ് പിന്തുണച്ചതാണു അവര്‍ക്കെതിരെ മല്‍സരിക്കാന്‍ കാരണമെന്നു ഗിദിയോന്‍ പറയുന്നു. കാവനായുടെ സ്ത്രീ വിരുദ്ധ നിലപാടും ഗര്‍ഭഛിദ്രത്തിനെതിരായ നിലപാടും അംഗീകരിക്കാനാവില്ല.

66 കാരിയായ കോളിന്‍സ് 22 വര്‍ഷതമായി സെനറ്ററാണ്. അഞ്ചാം തവണയാണു മല്‍സരിക്കുക.സെനറ്റില്‍ സ്വാതന്ത്ര നിലപാടിനുംഉഭയകക്ഷി ബന്ധത്തിനും അവര്‍ പ്രശസ്തി നേടിയിരുന്നു

ഗിദിയോന്‍ തന്റെ പ്രഖ്യാപന വീഡിയോയില്‍ ഇത് അംഗീകരിച്ചു. പക്ഷെ അടുത്ത കാലത്തായി ട്രമ്പ് അനുകൂല നയങ്ങളെ അവര്‍ തുണക്കുന്നു. ഇത് അവരുടെ നിലപാട് മാറ്റമായി കാണുന്നു.

ചിലവോട്ടെടുപ്പുകളില്‍ അവരുടെറേറ്റിംഗും കുറഞ്ഞു

കോളിന്‍സിന്റെ നിലപാടുകളെ അവരുടെവക്താവ് ന്യായീകരിച്ചു: ''സെനറ്റര്‍ കോളിന്‍സ് ഇത്രയധികം ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള ഒരു കാരണം, കഴിഞ്ഞ 70 വര്‍ഷത്തിനിടെ മെയിനില്‍ നിന്നുള്ള ഏതൊരു യുഎസ് സെനറ്ററിനേക്കാളും സീനിയോറിറ്റി അവര്‍ക്ക് ഉണ്ട് എന്നതാണ്. മെയിനിലെ ജനങ്ങള്‍ക്ക് വേണ്ടി അസാധാരണമായ നേട്ടങ്ങളുടെ റെക്കോര്‍ഡ് അവര്‍ തുടര്‍ന്നും സൃഷ്ടിക്കും. '

ഡോക്ടര്‍മാരല്ലാത്ത ആരോഗ്യ വിദഗ്ധ്ര്ക്ക് ഗര്‍ഭഛിദ്രത്തിനുള്ള നടപടിക്രമങ്ങള്‍ നടത്താന്‍ അനുവദിക്കുന്ന നിയമം ഗിദിയോന്‍ പാസാക്കുകയുണ്ടായി. ദരിദ്രര്‍ക്ക്ആനുകൂല്യങ്ങള്‍ വ്യാപിപ്പിക്കാനും അവര്‍ പ്രവര്‍ത്തിച്ചു.

ഡെമോക്രാറ്റുകള്‍ക്ക് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രൈമറി കാലമാണ്: 2020 ജൂണ്‍ വരെ അവര്‍ നോമിനിയെ തിരഞ്ഞെടുക്കില്ല

കാവനാ വോട്ടെടുപ്പിന് തൊട്ടുപിന്നാലെ, മൂന്ന് സംഘടനകള്‍ ചേര്‍ന്ന് കോളിന്‍സിനെ പരാജയപ്പെടുത്താന്‍ക്ര്ഡ്പാക് എന്ന രാഷ്ട്രീയ സമിതി രൂപീകരിച്ച് 4 മില്യണ്‍ ഡോളര്‍ സമാഹരിച്ചു.

2009ല്‍ ആകസ്മികമായാണു ഗിദിയോന്‍ പൊതു രംഗത്തു വന്നത്. ടൗണ്‍ കൗണ്‍സിലിലേക്കു മല്‍സരിക്കാന്‍ അവരുടെ ഭര്‍ത്താവിനോട് ആവശ്യപ്പെട്ട് ഒരു ഫോണ്‍ വന്നു. അത്കേട്ട ഗിദിയോന്‍ സ്വയം പറഞ്ഞു,''ഞാന്‍ സ്വയം ചിന്തിച്ചു, യഥാര്‍ത്ഥത്തില്‍ ഇത് എനിക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ജോലിയാണെന്ന് ഞാന്‍ കരുതുന്നു.''

റോഡ് ഐലന്‍ഡില്‍ ആണു ഗിദിയോന്‍ ജനിച്ചത്. അച്ചന്‍ ഇന്ത്യാക്കാരനായ ഡോക്ടര്‍. മാാമ അര്‍മേനിയന്‍ സ്വദേശി. നാല് മക്കളില്‍ ഇളയവളാണ് ഗിദിയോന്‍.

ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിൂയ ശേഷം ഒരു പത്രത്തിന്റെ പരസ്യ അക്കൗണ്ട് എക്‌സിക്യൂട്ടീവായി ജോലി ചെയ്തു.
Join WhatsApp News
Anthappan 2019-07-15 21:42:45
Let our senate and congress be filled with colored people to drive Mitch McConnell, Lindsey Graham, Ted Cruz, Jim Jordan, Steve King and other supporters of white Nationalists out along with Trump . We need to restore the dignity of these emigrant nation.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക