Image

മുന്‍ ഡാളസ് സിറ്റി കൗണ്‍സിലറും മകളും കാറപകടത്തില്‍ മരിച്ചു

പി.പി.ചെറിയാന്‍ Published on 18 July, 2019
മുന്‍ ഡാളസ് സിറ്റി കൗണ്‍സിലറും മകളും കാറപകടത്തില്‍ മരിച്ചു
ഡാളസ് : ഡാളസ് സിറ്റി മുന്‍ കൗണ്‍സിലര്‍ കരോളിന്‍ ഡേവിസ്(57) ജൂലായ് 14 ഞായറാഴ്ച വൈകീട്ട് കാറപകടത്തില്‍ കൊല്ലപ്പെട്ടു. കൂടെ ഉണ്ടായിരുന്ന മകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്(ജൂലായ് 17) ബുധനാഴ്ച മകള്‍ മെലിസ ഡേവിസും(27) മരണത്തിന് കീഴടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സൗത്ത് ഡാളസ് ഈസ്റ്റ് ലെസെറ്റര്‍ സ്‌ളോക്കിലായിരുന്നു അപകടം.

തെറ്റായ ദിശയില്‍ വാഹനം ഓടിച്ചുവന്ന ജോനാഥാന്‍ മൂര്‍ മദ്യലഹരിയില്‍ നിയന്ത്രണം വിട്ടു കരോളിന്‍ ഓടിച്ചിരുന്ന  വാഹനത്തിനു നേരെ  ഇടിക്കുകയായിരുന്നു.
നിസ്സാര പരിക്കേറ്റ ജോനാഥനെ ഇതിന് മുമ്പ് 7 തവണ മദ്യപിച്ചു വാഹനം ഓടിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്തു കേസ്സെടുത്തിരുന്നു. ഡ്രൈവിങ്ങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തു പ്രോബേഷനില്‍ കഴിയുമ്പോഴാണ് പുതിയ അപകടം ഉണ്ടാക്കിയത്.
2007 മുതല്‍ 2015 വരെ ഡാളസ് സിറ്റി കൗണ്‍സിലറായിരുന്ന ഡേവിഡ് നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിന് ഡേവിഡ് എന്നും മുന്‍പന്തിയിലായിരുന്നുവെന്ന് ഡെപ്യൂട്ടി മേയര്‍ പ്രോടേം ആഡം അനുസ്മരിച്ചു.
സിറ്റി കൗണ്‍സില്‍ ഹൗസിങ്ങ് കമ്മറ്റി അംഗമായിരിക്കുമ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പറില്‍ നിന്നും കൈകൂലി വാങ്ങി എന്ന കേസ്സില്‍ കുറ്റം സമ്മതിച്ചു. സെപ്തംബറില്‍ ശിക്ഷവിധിക്കാനിരിക്കവെയാണ് മരണം സംഭവിച്ചത്.

ഞായറാഴ്ച വൈകീട്ട് അപകടം ഉണ്ടായെങ്കിലും ജൂലായ് 16 ചൊവ്വാഴ്ചയാണ് ഔദ്യോഗീകമായി മരണവിവരം പുറത്തുവിട്ടത്. ഇന്റ്‌റോക്‌സിക്കേശന്‍ മാന്‍ സ്‌ളോറ്ററിന് പ്രതിക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.

മുന്‍ ഡാളസ് സിറ്റി കൗണ്‍സിലറും മകളും കാറപകടത്തില്‍ മരിച്ചുമുന്‍ ഡാളസ് സിറ്റി കൗണ്‍സിലറും മകളും കാറപകടത്തില്‍ മരിച്ചുമുന്‍ ഡാളസ് സിറ്റി കൗണ്‍സിലറും മകളും കാറപകടത്തില്‍ മരിച്ചുമുന്‍ ഡാളസ് സിറ്റി കൗണ്‍സിലറും മകളും കാറപകടത്തില്‍ മരിച്ചുമുന്‍ ഡാളസ് സിറ്റി കൗണ്‍സിലറും മകളും കാറപകടത്തില്‍ മരിച്ചുമുന്‍ ഡാളസ് സിറ്റി കൗണ്‍സിലറും മകളും കാറപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക