Image

ഇലക്ടറല്‍ കോളജ് നിര്‍ത്തലാക്കണമെന്ന് എലിസബെത്ത് വാറന്‍ (ഏബ്രഹാം തോമസ്)

Published on 18 July, 2019
ഇലക്ടറല്‍ കോളജ് നിര്‍ത്തലാക്കണമെന്ന് എലിസബെത്ത് വാറന്‍ (ഏബ്രഹാം തോമസ്)
 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ കോളജ് സംവിധാനം നിര്‍ത്തലാക്കണമെന്ന് മാസച്യൂസറ്റ്‌സില്‍ നിന്നുള്ള സെനറ്ററും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ഡമോക്രാറ്റിക് പ്രൈമറികള്‍ നേരിടുകയും ചെയ്യുന്ന എലിസബെത്ത് വാറന്‍ ആവശ്യപ്പെട്ടു. യുഎസ് പൗരന്‍മാര്‍ക്ക് വോട്ടു ചെയ്യുവാനും ആ വോട്ടിന് വിലയുണ്ടാവാനും സാധ്യമാകും വിധത്തില്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഏറ്റവും ഒടുവില്‍ ദേശീയ തലത്തില്‍ നടത്തിയ സര്‍വേയില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോബൈഡന്‍-25%, വാറന്‍ -16%, കമല ഹാരിസ് -11%, ബേണി സാന്‍ഡേഴ്‌സ് -12%, ബട്ടീഗെയ്ഗ്-6% എന്നിങ്ങനെയാണ് ജനപിന്തുണ രേഖപ്പെടുത്തിയത്. കലിഫോര്‍ണിയ പ്രൈമറിക്കായി ക്വിന്നി പിയാക് നടത്തിയ സര്‍വേയില്‍ 23% വുമായി ഹാരിസ് മുന്നിലാണ്.
21% വുമായി ബൈഡന്‍ തൊട്ടുപിന്നിലുണ്ട്. സാന്‍ഡേഴ്‌സ് -18%, വാറന്‍ -16%, ബട്ടീഗെയ്ഗ് -3% എന്നിങ്ങനെയാണ് മറ്റ് സ്ഥാനാര്‍ത്ഥികളുടെ പ്രകടനം.

ഇലക്ടറല്‍ കോളജിനെകുറിച്ച് റിപ്പബ്ലിക്കനുകള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഫ്‌ലോറിഡയില്‍ നിന്നുള്ള മാര്‍ക്കോ റൂബിയോ ഇലക്ടൊറല്‍ കോളേജ് ഒരു വര്‍ക്ക് ഓഫ് ജീനിയസ് എന്ന് വിശേഷിപ്പിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും വോട്ടുകള്‍ നേടണം. ജനങ്ങള്‍ തിങ്ങി നിറഞ്ഞ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിന് ജനസംഖ്യ കുറഞ്ഞ മേഖലകളുടെ പ്രാധാന്യം ഒഴിവാക്കരുത് എന്ന് കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ അഭിപ്രായം അനുകൂലിച്ചു. പോപ്പുലര്‍ വോട്ടുകള്‍ കണക്കിലെടുക്കുവാന്‍ നിങ്ങള്‍ വലിയ സംസ്ഥാനങ്ങളിലേയ്ക്ക് പോകും. വലിയ നഗരങ്ങള്‍ രാജ്യം ഭരിക്കുന്ന അവസ്ഥ ഉണ്ടാകും. ചെറിയ സംസ്ഥാനങ്ങളും മദ്ധ്യ പശ്ചിമ മേഖല മുഴുവനും എല്ലാ അധികാരവും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. ഇങ്ങനെ സംഭവിക്കുവാന്‍ അനുവദിച്ചു കൂടാ. ഞാന്‍ പോപ്പുലര്‍ വോട്ട് എന്ന ആശയം ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു രാജ്യത്തിന് ഏറ്റവും അനുയോജ്യം ഇലക്ടറല്‍ കോളേജ് ആണെന്ന്, ട്രംപ് പറയുന്നു.
റിപ്പബ്ലിക്കനുകള്‍ ഇലക്ടറല്‍ വോട്ടുകള്‍ക്കുവേണ്ടി വാദിക്കുന്നതിന് മറ്റൊരു കാരണം കൂടി നിരീക്ഷകര്‍ കാണുന്നു. പ്രസിഡന്റ് ജോര്‍ജ് ബുഷും ട്രംപും അധികാരത്തില്‍ എത്തിയത് ഈ സംവിധാനത്തിന്റെ പിന്‍ബലത്തില്‍ മാത്രമാണ്.
എന്നാല്‍ ഈ പാര്‍ട്ടി താല്പര്യ വാദങ്ങള്‍ക്ക് ഉപരിയായി മറ്റ് ചില വസ്തുതകളുണ്ട്. വണ്‍ പേഴ്‌സണ്‍ വണ്‍ വോട്ട് തത്വം 1964 ല്‍ യുഎസ് സുപ്രീം കോടതിൃ അരക്കിട്ട് ഉറപ്പിച്ചതാണ്. ഗ്രാമീണ പ്രാതിനിധ്യം ഉറപ്പിക്കുവാന്‍ ഇലക്ടറല്‍ കോളജിന് കഴിയും എന്നാണ് മറുവാദം.
2016 ല്‍ റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് ദേശീയ കണ്‍വന്‍ഷനുകള്‍ക്കുശേഷം ട്രംപും ഹിലറി ക്ലിന്റണും പ്രചാരണം നടത്തിയ 400 കേന്ദ്രങ്ങളില്‍ അര്‍ക്കന്‍സ, ഒറഗോണ്‍, ഐഡഹോ, വയോമിങ് മൊണ്ടാന, സൗത്ത്, നോര്‍ത്ത് ഡക്കോട്ട, കാന്‍സസ്, ഒക്കലഹോമ, ലൂസിയാന, മിസിസിപ്പി, ന്യൂയോര്‍ക്ക്, സൗത്ത് കാരലൈന, ടെന്നിസി, കെന്റക്കി, വെസ്റ്റ് വെര്‍ജീനിയ, വെര്‍മോണ്ട് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടില്ല. ഇവിടെയൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാതെ ട്രംപ് ന്യൂജഴ്‌സിക്കും ഹിലറി ടെക്‌സസിനും പ്രാധാന്യം നല്‍കി. ഇരുവര്‍ക്കും ഈ സംസ്ഥാനങ്ങള്‍ മില്യണ്‍ കണക്കിന് വോട്ടുകള്‍ നല്‍കി. ഉറപ്പുള്ള സംസ്ഥാനങ്ങളെ പ്രചരണങ്ങളില്‍ നേരിട്ട് പങ്കെടുക്കാതെ ഒഴിവാക്കുന്നതില്‍ തെറ്റില്ല.
ഒരു ദേശ വ്യാപക പോപ്പുലര്‍ വോട്ട് സംവിധാനത്തില്‍ വിജയത്തിന്റെ തോതിനും മാര്‍ജിനും പ്രാധാന്യം ഉണ്ടാവും. പ്രചരണങ്ങള്‍ വലിയ സംസ്ഥാനങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് നടത്തിയാല്‍ മതി എന്നൊരു വാദവും ഉണ്ട്.
Join WhatsApp News
Anthappan 2019-07-18 10:07:18
It must be stopped before 2020 election and give it to the people 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക