വിനായകനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന് കമല്‍ ഒരുക്കുന്ന പ്രണയ മീനുകളുടെ കടല്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. കടലില്‍ സ്രാവുകളെ വേട്ടചെയ്യുന്നയാളായിട്ടാണ് ടീസറില്‍ വിനായകനെ അവതരിപ്പിക്കുന്നത്. അനാര്‍ക്കലിക്ക് ശേഷം ലക്ഷദ്വിപ് പശ്ചാത്തലമാകുന്ന സിനിമ കൂടിയാണ് പ്രണയമീനുകളുടെ കടല്‍.
ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിനായകനു പുറമേ ദിലീഷ് പോത്തന്, ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന് പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. ഷാന്‍ റഹ്മാന് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം വിഷ്ണു പണിക്കറാണ്.
മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന് കമലും തിരക്കഥാകൃത്ത് ജോണ്‍പോളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതപ്രത്യേകതയും പ്രണയ മീനുകളുടെ കടലിനുണ്ട്. കമലിന്റെ ആദ്യ സിനിമയായ മിഴിനീര്പൂവുകള്ക്ക് തിരക്കഥയെഴുതിയത് ജോണ്‍ പോള്‍ ആയിരുന്നു. ഇരുവരും അവസാനമായി ഒന്നിച്ചത് 1988ല്‍ 'ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്' എന്ന സിനിമയ്ക്ക് വേണ്ടിയാണ്