Image

ജോണ്‍പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന `അമ്പിളി'യുടെ ടീസര്‍

Published on 19 July, 2019
ജോണ്‍പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന `അമ്പിളി'യുടെ  ടീസര്‍


ഗപ്പിക്ക്‌ ശേഷം ജോണ്‍പോള്‍ ജോര്‍ജ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന `അമ്പിളി'യുടെ ടീസര്‍ റിലീസിനെത്തി. സൗബിന്‍ ഷാഹിറാണ്‌ ചിത്രത്തില്‍ അമ്പിളിയായി വേഷമിടുന്നത്‌. 

പുതുമുഖമായ തന്‍വി റാം ആണ്‌ ചിത്രത്തില്‍ നായിക. ``ഞങ്ങളുടെ അമ്പിളി വിചാരിച്ചാല്‍ എല്ലാ കാര്യവും നടക്കും,'' എന്ന സംഭാഷണത്തോടെ ആരംഭിക്കുന്ന ടീസറില്‍ ആടിയും പാടിയും സ്‌ക്രീനില്‍ നിറയുകയാണ്‌ സൗബിന്‍.

സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ്‌ `അമ്പിളി'. നാഷണല്‍ സൈക്കിളിങ്ങ്‌ ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രമായി നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും ചിത്രത്തിലുണ്ട്‌. 

ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്‌, നീന കുറുപ്പ്‌, ശ്രീലത നമ്പൂതിരി, സൂരജ്‌, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ്‌ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നാഷണല്‍ സൈക്കിളിങ്ങ്‌ ചാമ്പ്യനായ ബോബിക്ക്‌ സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നും ആരംഭിക്കുന്ന സിനിമ ഒരുപാട്‌ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ്‌ വികസിക്കുന്നത്‌.

 യാത്രക്ക്‌ ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ കേരളം കൂടാതെ തമിഴ്‌നാട്‌, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്‌, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്‌ തുടങ്ങിയ സ്ഥലങ്ങളും പ്രധാന ലൊക്കേഷനുകളാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക