Image

ഫേസ്‌ ആപ്പില്‍ ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്‌ത്‌ താരങ്ങള്‍

Published on 19 July, 2019
ഫേസ്‌ ആപ്പില്‍  ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്‌ത്‌ താരങ്ങള്‍

കൊച്ചി: സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗമായിക്കൊണ്ടിരിക്കയാണ്‌ ഫേസ്‌ ആപ്പ്‌. പോസ്റ്റ്‌ ചെയ്യുന്ന ഫോട്ടോയിലെ ചര്‍മ്മത്തില്‍ പ്രായം വര്‍ധിപ്പിച്ച്‌ കാണിക്കുന്ന പുതിയ ആപ്പ്‌ ആണിത്‌. സാധാരണക്കാര്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ ഈ ആപ്പിനു പിറകെയാണിപ്പോള്‍. 

വയസ്സായാല്‍ തങ്ങളെക്കാണാന്‍ എങ്ങനെയുണ്ടാകുമെന്ന ആകാംക്ഷയില്‍ ആപ്പ്‌ ഉപയോഗിച്ചുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്‌ത്‌ താരങ്ങള്‍ ആരാധകരെ ഞെട്ടിക്കുന്നു.

ടൊവിനോ തോമസ്‌, കുഞ്ചാക്കോ ബോബന്‍, വിനയ്‌ ഫോര്‍ട്ട്‌, ഉണ്ണി മുകുന്ദന്‍, ഷെയ്‌ന്‍ നിഗം, നമിതാ പ്രമോദ്‌, അനു സിത്താര, സംയുക്താ മേനോന്‍, ആന്റണി വര്‍ഗീസ്‌, ജയസൂര്യ, ജോജു ജോര്‍ജ്‌ തുടങ്ങി സോഷ്യല്‍മീഡിയയില്‍ സജീവമായ നിരവധി പേരാണ്‌ `വയസ്സായ' ഫോട്ടോകള്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത്‌.

അതേ സമയം ഹരീഷ്‌ കണാരന്‍, നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിം എന്നിവര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ്‌ പങ്കുവെച്ചത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക