Image

ഊര്‍മ്മിളയേയും സുമിത്രയേയും എഴുത്തച്ഛന്‍ എന്തുകൊണ്ട് നിശബ്ദരാക്കി?

അനില്‍ പെണ്ണുക്കര Published on 20 July, 2019
ഊര്‍മ്മിളയേയും സുമിത്രയേയും എഴുത്തച്ഛന്‍ എന്തുകൊണ്ട് നിശബ്ദരാക്കി?
തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ അധികാരങ്ങളും അവകാശങ്ങളും തീരുമാനങ്ങളും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് എല്ലാവരും തെരഞ്ഞെടുക്കുന്നവരാണ്.രാമായണ കഥയിലും മറിച്ചല്ല സംഭവിക്കുന്നത്. അതിന് അവര്‍ക്കെല്ലാം അവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ട്. സര്‍ഗ്ഗാത്മക സൃഷ്ടിയുടെ പ്രത്യേകതയാണ് എന്നത് ഭംഗിക്ക് അംഗീകരിക്കാമെങ്കിലും ചില കഥാപാത്രങ്ങള്‍ അവര്‍ അര്‍ഹിക്കുന്ന തലത്തിലേക്ക് ഉയരാതെ പോകുന്നു എന്നത് വേദനയുളവാക്കുന്നു .ഒരാള്‍ ഒരു രചന നടത്തുമ്പോള്‍ സര്‍ഗ്ഗാത്മക സൃഷ്ടിയാകുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം അല്പം ഭാവന കൂടി ഉണ്ടാകും.എഴുത്തച്ഛന്‍ എഴുതിയതു കൊണ്ട് ന്യായീകരിക്കപ്പെടേണ്ടതില്ല താനും. വാല്മീകിയുടെ ഭാവനയില്‍ വിരിഞ്ഞ ആദികാവ്യത്തെ എഴുത്തച്ഛനടക്കമുള്ളവര്‍ പുനര്‍നിര്‍മ്മിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ നിന്നു വേണം രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളെ നോക്കിക്കാണാന്‍.

സുമിത്രയും ഊര്‍മ്മിളയും.
=========================
ലൗകികാര്‍ത്ഥത്തില്‍ അമ്മായിയമ്മയും മരുമകളും. ഭര്‍ത്താവിന്റെ കൂടെ ജീവിച്ചതിലും കൂടുതല്‍ കാലം ഊര്‍മ്മിള അമ്മായിയമ്മയായ സുമിത്രയ്‌ക്കൊപ്പമാണ് ജീവിച്ചത്. ഇന്ന് ഭര്‍ത്താവില്ലാതെ ഒരു നിമിഷം പോലും അമ്മായിയമ്മയുടെ അടുത്തു നില്‍ക്കാന്‍ മരുമകളോ മകനില്ലാതെ ഒരു ദിവസം പോലും മരുമകളെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ അമ്മായിയമ്മയോ സമ്മതിക്കാത്ത ആധുനിക കാലഘട്ടമാണെന്നോര്‍ക്കുക .അപ്പോഴാണ് ഏതാണ്ട് ജീവിതകാലമത്രെയും ഈരണ്ടുപേരും സ്വരത്തിനു മറുസ്വരം പോലും ഉന്നയിക്കാതെ കഴിച്ചുകൂട്ടിയത് .
എങ്ങനെയാണത് സാധിച്ചത് ?.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ സ്വീകരിച്ച നിലപാടുകള്‍ തന്നെയാണ് ഇതിനു കാരണം .കൈകേയിയാണ് രാമായണ കഥയെ വഴിമാറ്റിവിട്ടതെങ്കില്‍ ഊര്‍മ്മിളയോ സുമിത്രയോ വിചാരിച്ചിരുന്നുവെങ്കിലും രാമായണ കഥ മറ്റൊന്നാകുമായിരുന്നു .ഒരു കൈകേയി ആകാനോ,ഒരു സീതയാകാനോ ഒരു നിമിഷം പോലും ആഗ്രഹിക്കാത്ത ഈ രണ്ടു ഉന്നത വ്യക്തിത്വങ്ങളെ എഴുത്തച്ഛന്‍ എന്തിനിത്ര നിശ്ശബ്ദരാക്കി എന്നതാണ് ചോദ്യം.അദ്ദേഹം വിചാരിച്ചിരുന്നുവെങ്കില്‍ ഈ രണ്ടു കഥാപാത്രങ്ങള്‍ക്കും മിഴിവുണ്ടാകുന്ന ചില സന്ദര്‍ഭങ്ങളെങ്കിലും രാമായണത്തില്‍ ഉണ്ടാകുമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക