Image

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പത്ത് വര്‍ഷം പൂര്‍ത്തിയാക്കി.

ജോണ്‍സണ്‍ പുഞ്ചക്കോണം Published on 20 July, 2019
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പത്ത് വര്‍ഷം പൂര്‍ത്തിയാക്കി.
പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ചിക്കാഗോയില്‍ ഭദ്രാസന ഫാമിലി കോണ്‍ഫ്രന്‍സിനോടനുബന്ധിച്ചു നടന്ന സമ്മേളനം മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. 

ഇസ്രായേ ല്യര്‍ വാഗ്ദ ത്തദേ ശത്ത് പ്രവേശിച്ചതു മുതലുള്ള ഓരോ 10ാം വര്‍ഷ ത്തെ യും ആഘോഷത്തോടെ കൊണ്ടാടിയിരുന്നു ഹ. ഇസ്രായേല്യ ചരിത്രം പഠിക്കുമ്പോള്‍ ആഘോഷങ്ങളുടെ ഒടുവില്‍ എബ്രായ അടിമകളെ സ്വത ന്ത്രരായി വിട്ടയ ക്കുമായിരുന്നു. വിറ്റു കളഞ്ഞ അവകാശ ഭൂ മി തിരികെ കിട്ടു മായിരുന്നു.  ദൈവം ജനതയെ സ്ഥാപിച്ചപ്പോ ഴുള്ള അവസ്ഥയി ലേക്ക് അവരെ പുനഃ സ്ഥിതീകരിച്ച, സ്വാതന്ത്ര്യ ത്തി ന്റെ വര്‍ഷം (ലേവ്യ  25:10.) ആയി ചരിത്രത്തില്‍ ആഘോഷത്തോടെ കൊണ്ടാടിയിരുന്നു എന്ന് പരിശുദ്ധ കാതോലിക്കാ ബാവ തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.

സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത്,  മാര്‍ ജോയ് ആലപ്പാട്ട്, സൗത്ത് വെസ്റ്റ്  അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം,  അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, അഭിവന്ദ്യ ഡോ. ജോഷ്വാ  മാര്‍ നിക്കോദീമോസ്, അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിം, വൈദീക ട്രസ്റ്റീ ഫാ.ഡോ.എം.ഓ ജോണ്‍, ഫാ. ഡോ. ഓ.തോമസ്, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, സഭാ മാനേജിഗ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. 

2009 ഏപ്രില്‍ ഒന്നാം തീയതി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് കാതോലിക്കാ ബാവയുടെ 145/2009 ലെ കല്‍പ്പനപ്രകാരം അമേരിക്കന്‍ ഭദ്രാസനം രണ്ടായി വിഭജിച്ചുകൊണ്ട് സൗത്ത് വെസ്റ്റ് ഭദ്രാസനം നിലവില്‍ വന്നു. അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പോലീത്തയെ പുതിയ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി നിയമിക്കുകയും ചെയ്തു. ഇന്നലകളിലെ ചരിത്രങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍  വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി  ചവിട്ടികൊണ്ട്  ഭദ്രാസനം മുന്നേറുകയായിരുന്നു. തൊള്ളായിരത്തി അറുപതുകളില്‍ അമേരിക്കയിലേക്ക് കുടിയേറിയ മലങ്കര ഓര്‍ത്തോഡോക്‌സ് സഭയിലെ വിശ്വാസികളുടെ സമൂഹം തങ്ങളുടെ  തനതായ വിശ്വാസആചാര അനുഷ്ടാനങ്ങളിലൂടെ മുന്നേറുവാന്‍ ശ്രദ്ധിച്ചിരുന്നു. അതിനായി അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ചെറിയ ചെറിയ കൂട്ടങ്ങളായി ആരാധന നടത്തുവാന്‍ പരിശ്രമിച്ചിരുന്നു. പിന്നീട് അത് വളര്‍ന്ന് ഇന്ന് ദൃശ്യമാകുന്ന ആരാധനാകേന്ദ്രങ്ങളിലേക്ക് വളര്‍ന്ന് പന്തലിച്ചു. ഇന്നലകളില്‍ അക്ഷീണം പ്രയക്‌നിച്ച വൈദീകരുടെയും വിശ്വാസിസമൂഹത്തിന്റെയും സേവനങ്ങളെ കൃതാര്‍ഥതയോടെ ഓര്‍ക്കുന്നു എന്ന് ഭദ്രാസനത്തിന്റെ ഇപ്പോഴത്തെ അമരക്കാരനായ അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം മെത്രാപോലീത്ത പറഞ്ഞൂ. 

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പത്ത് വര്‍ഷം പൂര്‍ത്തിയാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക